സ്ത്രീകളെ അപമാനിക്കുന്ന സിനിമകളില്‍ അഭിനയിച്ച് കൈയ്യടി നേടാൻ ഇനി താനില്ലെന്നപൃഥ്വിരാജിന്റെ അഭിപ്രായത്തെ അഭിനന്ദിച്ച് ഡോ. ബിജു. പൃഥ്വിയുടെ നിലപാടിനോട് ഐക്യപ്പെടാന്‍ മലയാളത്തിലെ മറ്റ് മുന്‍നിര താരങ്ങളും തയ്യാറാകുമോ എന്നും ഡോ: ബിജു ചോദിക്കുന്നു.
പ്രിയപ്പെട്ട രാജൂ, നിങ്ങളുടെ ധാര്‍മ്മികതയെയും മാനുഷികതയെയും ഞാൻ അഭിനന്ദിക്കുന്നു. മികച്ച നടനെന്ന രീതിയിലും സത്യസന്ധനായ മനുഷ്യൻ എന്ന നിലയിലും സാമൂഹികമായ ഉത്തരവാദിത്തമുള്ള പൗരന് എന്ന നിലയിലും നിങ്ങള്‍ ഏതൊരു നടനും മാതൃകയാണ്.
മലയാളത്തിലെ മറ്റ് മുന്‍നിര താരങ്ങളും ഇന്ന് നടന്നത് കണ്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു. അവരും സിനിമ എന്ന കലയോടും സംസ്കാരത്തോടുമുള്ള അവരുടെ സമീപനം തിരുത്തുമെന്ന് വിശ്വസിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട സംസ്കാരം, കലാമൂല്യം, ധാർമികത എന്നിവയെല്ലാം ബന്ധിപ്പിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടതിന് നന്ദി. ഇതൊരു തിരിച്ചറിയലിന്റെ തുടക്കമാണ്.