സാങ്കേതികമികവില്‍ സംവിധായകന് ജയരാജ് അണിയിച്ചൊരുക്കിയ വീരം മികച്ച അഭിപ്രായംേതടി മുന്നേറുമ്പോള്‍ ചിത്രത്തിലെ ചന്തുചേകവരെ അവതരിപ്പിച്ച കുനാല്‍ കപ്പൂര്‍ തികഞ്ഞ സംതൃപ്തിയിലാണ്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്നതരത്തിലുള്ള ഗ്രാഫിക്സിന്റെ അകമ്പടിയോടെ മൂന്നുഭാഷകളിലാണ് വീരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
വടക്കന്‍പാട്ടിലെ ചന്തുചേകവരും ആരോമലും ആര്ച്ചയുെമല്ലാം അണിനിരക്കുന്ന വീരം ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ അനുരൂപമാണ്. ജയരാജിന്റെ നവരസം പരമ്പരയില്‍ ഉള്‍പ്പെടുന്ന ചിത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ചതിക്കുന്ന ചന്തുവിന്റെ കഥ എന്ന ടാഗ് ലൈനിലൂടെ പാടിപതിഞ്ഞ വടക്കന്‍പാട്ടിലെ വീരപുരുഷര്ക്കോ ആ മഹിമക്കോ വളച്ചൊടിക്കലില്ല എന്ന സന്ദേശവും സംവിധായകന് നല്കുന്നു. ഏറെ വെല്ലുവിളി നിറഞ്ഞ ചന്തുചേകവരുടെ കഥാപാത്രത്തിന് ബോളിവുഡില്‍നിന്നുള്ള കുനാല്‍ കപ്പൂറാണ് ജീവന് നല്‍കിയത്.
മലയാളം ,ഇംഗ്ളീഷ് ,ഹിന്ദി ഇംഗ്ളീഷ് ഭാഷകളിലായി മുപ്പത്തിയഞ്ച് കോടി ബജറ്റില്‍ പുറത്തിറങ്ങിയ വീരത്തിലെ ഗ്രാഫിക്സിന് മാത്രം ചെലവിട്ടത് 20 കോടിരൂപയാണ്. ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ അലന് പോപ്പിള്‍ടണ്‍.