ട്യൂമറിന് 9 സര്‍ജറികള്‍, കഴുത്തിന് 2: ശരണ്യയുടെ അവസ്ഥ പറഞ്ഞ് സീമ ജി. നായർ

seema-g-nair
SHARE

അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യയെന്ന് നടി സീമ ജി. നായർ. ഇതുവരെ 11 സർജറികള്‍ ‍ കഴിഞ്ഞെന്നും ഫിസിയോതെറാപ്പി തുടരണമെന്നും സീമ പറയുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ഇനിയും കടമ്പകള്‍ ഏറെയുണ്ടെന്നും താരം വ്യക്തമാക്കി.

'അവള്‍ പതിയെപതിയെ സുഖമായി വരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുകയാണ്. തുടര്‍ ചികിത്സയും ചെക്കപ്പും ഉള്‍പ്പെടെ ഒരുപാട് കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്. 11 സര്‍ജറികള്‍ വരെ അവള്‍ അഭിമുഖീകരിച്ചു. ഫിസിയോതെറാപ്പി തുടരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ശരിക്കും അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യ.'- സീമ പറഞ്ഞു.

വേദനകളെ മായ്ച്ചുകളഞ്ഞ പുഞ്ചിരി... അതാണ് ശരണ്യ. പുഞ്ചിരി കളിയാടിയിരുന്ന ആ മുഖത്ത് സങ്കടത്തിന്റെ കരിനിഴല്‍ പടര്‍ത്തി വീണ്ടും രോഗ പരീക്ഷണം എത്തിയപ്പോള്‍ ഏവരുടെയും ഹൃദയമന്ന് പൊള്ളി. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തിലെത്തിയ വിധിയെ പ്രേക്ഷകരുടെ ഈ പ്രിയതാരം ഒരിക്കല്‍ അതിജീവിച്ചതാണ്. എന്നന്നേക്കുമായി അവസാനിക്കുമെന്ന് കരുതിയ ട്യൂമര്‍ വീണ്ടും വേദനിപ്പിക്കാന്‍ എത്തിയെന്ന വാര്‍ത്ത ശരണ്യയുടെ അമ്മയാണ് സോഷ്യല്‍ മീഡിയയെ അറിയിച്ചത്. 

അവിടുന്നങ്ങോട്ട് ശരണ്യയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും. സര്‍ജറി വിജയകരമായി കഴിഞ്ഞ വിവരം കഴിഞ്ഞദിവസം സീമ ജി. നായരാണ് ശരണ്യയുടെ പ്രിയപ്പെട്ടവരേയും ആരാധകരേയും അറിയിച്ചത്. 

English Summary: Seema G Nair about Saranya’s confidence

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...