'ഞാനുമൊരു കെജിഎഫ് ആരാധകന്‍‌'; രണ്ടാം ഭാഗം കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ്

prithviraj-kgf
SHARE

കോലര്‍ സ്വര്‍ണഖനിയുടെ കഥ പറഞ്ഞ ബ്രഹ്മാണ്ഡ  കന്നഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗം എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ  ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ്. 

എല്ലാവരെയുംപോലെ കെജിഎഫ് ഫ്രാഞ്ചൈസിന്റെ വലിയൊരു ആരാധനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ്. ''ലൂസിഫർ ഇറങ്ങിയതിനു ശേഷമാണ് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് എന്നെ സമീപിക്കുന്നത്. ഞാനും സത്യം പറഞ്ഞാൽ ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് പറയാം. ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. ഞാനും റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ്''–പൃഥ്വിരാജ് പറഞ്ഞു.

രണ്ടാം ഭാഗത്തിൽ  കൊടും വില്ലനാകുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. കെജിഎഫ് 2  ടീസർ 2021 ജനുവരി 8 ന് രാവിലെ 10.18-ന് ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...