‘പ്രേമം’ തുടരട്ടെ; വിവാഹവാർഷിക ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് അൽഫോൻസ്

alphone-wedding-anniversary
SHARE

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ തന്റെ അഞ്ചാം വിവാഹവാർഷികത്തിന്റെ ആഘോഷ ചിത്രങ്ങൾ പങ്കുവച്ചു. മക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും, ഭാര്യ അലീനയ്ക്കൊപ്പമുള്ള സെൽഫി ചിത്രങ്ങളുമാണ് അദ്ദേഹം പങ്കുവച്ചത്. പ്രിയ സംവിധായകനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും എത്തി.

2015 ഓഗസ്റ്റിലായിരുന്നു അല്‍ഫോൻസ് പുത്രന്റെയും ഭാര്യ അലീനയുടെയും വിവാഹം നടന്നത്. ആലുവ കളത്തില്‍ ലെയിന്‍ മാഞ്ഞൂരാന്‍ വീട്ടില്‍ പുത്രന്‍ പോളിന്റെയും ഡെയ്‌സി പുത്രന്റെയും മകനാണ് അല്‍ഫോൻസ്. ഏതന്‍, ഏയ്‌ന എന്നിങ്ങനെയാണ് അല്‍ഫോൻസിന്റെയും അലീനയുടെയും മക്കളുടെ പേര്. നിർമാതാവ് ആല്‍വിൻ ആന്റണിയുടെ മകളാണ് അലീന.

നിവിന്‍ പോളി നായകനായ പ്രേമത്തിന്റെ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ചിത്രം വലിയ വിജയമായി മാറിയിരുന്നു. 

സംവിധാനത്തിന് പുറമെ അഭിനേതാവായും അൽഫോൻസ് തിളങ്ങിയിരുന്നു. പ്രേമത്തില്‍ റോണി വര്‍ഗീസ് എന്ന കഥാപാത്രമായി സംവിധായകനും അഭിനയിച്ചിരുന്നു. തൊബാമ എന്ന ചിത്രത്തിലൂടെ നിര്‍മാതാവായും തുടക്കം കുറിച്ചു. അൻവർ റഷീദ് നിർമിക്കുന്ന ചിത്രമാണ് അൽഫോൻസിന്റെ പുതിയ പ്രോജക്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...