വിരഹവേദന അനുഭവിക്കാമെങ്കിലേ പ്രണയിക്കാവൂ: റിമി; പ്രണയം പറഞ്ഞ് ജൂഹിയും: വിഡിയോ

rimi-21
SHARE

പ്രണയവും വിരഹവും ഇഴചേർന്നിരിക്കുന്നുവെന്നും വിരഹ വേദന സഹിക്കാമെങ്കിലേ പ്രണയിക്കാവൂവെന്ന് റിമി ടോമി. ഒന്നും ഒന്നും മൂന്നിൽ അതിഥികളായെത്തിയ ജൂഹി റുസ്തഗിയോടും സുഹൃത്തും ഭാവിവരനുമായ റോവിനോടുമാണ് റിമി ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും പ്രണയകഥകൾ ചോദിച്ചറിയുകയായിരുന്നു റിമി.

ഒരു കവർഗാനത്തിന്റെ ഷൂട്ടിനിടെയാണ് പരിചയപ്പെട്ടതെന്നും ഷൂട്ട് കഴിഞ്ഞ് പിരിഞ്ഞപ്പോൾ വിഷമം തോന്നിയെന്നും ജൂഹി പറയുന്നു. മനസിൽ വിഷമം തോന്നിയപ്പോഴാണ് ഇരുവരും വീണ്ടും സംസാരിച്ചതെന്നും പ്രണയത്തിലേക്ക് ആ സൗഹൃദം വളർന്നതാണെന്നും ഇരുവരും വെളിപ്പെടുത്തി.

വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും ഒരു വർഷമെങ്കിലും കഴിഞ്ഞേ വിവാഹ ചടങ്ങുകളുണ്ടാകൂ എന്നും ഇരുവരും പറയുന്നു. വിവാഹം കഴിഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നും ഇനിയും കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും ഇരുവരും വ്യക്തമാക്കി. പ്രണയഗാനത്തിനൊപ്പം ചുവടും വച്ചാണ് ഇരുവരും മടങ്ങിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...