‘40കളിലേക്ക് സ്വാഗതം; ഭർത്താവ്, അച്ഛന്‍, സുഹൃത്ത്.. ഇന്ദ്രാ നീ സൂപ്പർ’; കുറിപ്പ്

indrajith-web
SHARE

നടൻ  ഇന്ദ്രജിത്തിന് ഇന്ന് 40ാം പിറന്നാൾ. ഭർത്താവിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളോടെയാണ് പൂർണിമ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

“40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഭർത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നിൽക്കുന്നു.  പ്രിയപ്പെട്ട ഭർത്താവിന് പിറന്നാൾ ആശംസകൾ.”

മകൾ പ്രാർഥനയും അനുജൻ പൃഥ്വിരാജും നടൻ ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാർഥന പറയുന്നത്. അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനിക്കുന്നെന്നും പ്രാർത്ഥന അച്ഛന് നൽകിയ ആശംസാ വാക്കുകളിൽ ചേർത്തു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...