ഇസയെ ഉമ്മ വയ്ക്കുന്ന ഒർഹാൻ; വൈറലായി ചിത്രം; 'ക്യൂട്ട്' എന്ന് ആരാധകർ

soubin-chakochan
SHARE

താരങ്ങളെക്കാൾ ആരാധകരാണ് അവരുടെ മക്കൾക്ക്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. കുഞ്ഞു താരങ്ങളുടെ ഏത് ചിത്രം പോസ്റ്റ് ചെയ്താലും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ ആരാധകർ ഏറെയുണ്ട് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖിനും നടൻ സൗബിന്റെ കുഞ്ഞ് ഒർഹാനും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചാക്കോച്ചന്റെ ഇസക്കുട്ടന് സൗബിന്റെ കുഞ്ഞ് ഒർഹാൻ ഉമ്മ കൊടുക്കുന്ന ചിത്രമാണ് ആരാധ ഹൃദയം കവർന്നിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. സാഹോദര്യം എന്ന തലക്കെട്ടോടെ കുറിപ്പും പങ്കുവച്ചിരിക്കുന്നു. ഒര്‍ഹാൻ ഇസയെ കണ്ടപ്പോൾ..ഉമ്മ വയ്ക്കാൻ ഒർഹാന് ദക്ഷിണ വച്ച് പഠിക്കണം. ഇതാണ് ചാക്കോച്ചൻ പങ്കുവച്ച രസകരമായ കുറിപ്പ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...