വിഘ്നേഷിന്‍റെ കൈ വിടാതെ നയന്‍താര; തിരുപ്പതിയില്‍ ക്ഷേത്ര ദർശനം; വിഡിയോ

vignesh-nayanthara
SHARE

നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും പുതിയ വിഡിയോ ശ്രദ്ധ നേടുന്നു. ഇരുവരും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദർശനം നടത്തുന്നതാണ് വിഡിയോയില്‍. മടങ്ങിപ്പോകുമ്പോള്‍ വിഘ്നേശിന്‍റെ കൈ നയന്‍താര വിടാതെ പിടിച്ചിരിക്കുന്നതാണ് ആരാധകര്‍ പ്രത്യേകം ശ്രദ്ധിച്ചത്. 

ഇരുവരും തമ്മിലുളള വിവാഹം ഈ വർഷമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ക്ഷേത്ര ദർശനം. പാരീസിൽ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങൾക്കായി പോകുന്നുവെന്ന് വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.  

വിഘ്നേഷ്  ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. പിന്നീട് പൊതുചടങ്ങില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. 

ദ ഹിന്ദു പത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ സംസാരിക്കുമ്പോള്‍ പേരെടുത്തുപറയാതെ വിഘ്നേശിനെ നയന്‍താര പ്രതിശ്രുതവരന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. എനിക്ക് പിന്തുണ നല്‍കിയ അച്ഛനോ‍ടും അമ്മയോടും പ്രതിശ്രുതവരനോടും നന്ദി പറയുന്നുവെന്നാണ് അന്ന് നയന്‍താര പറഞ്ഞത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...