പ്രായം കൂടിയാൽ ഇരട്ടി മധുരം; 26 വയസ് വ്യത്യാസം പ്രശ്നമല്ലെന്ന് മിലിന്ദിന്റെ ഭാര്യ

milind-soman-wife
SHARE

പ്രശസ്ത മോഡലും നടനുമായ മിലിന്ദ് സോമന്റെ രണ്ടാംവിവാഹം ഏറെ ചർച്ചയായിരുന്നു. ഭാര്യ അൻങ്കിത കൗറും മിലിന്ദ് സോമനും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു. 26 വയസിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. 53 വയസുണ്ട് മിലിന്ദിന്, അൻങ്കിതയ്ക്ക് 27 വയസും. എങ്ങനെയാണ് മിലിന്ദിനെ പരിചയപ്പെട്ടതെന്നും എന്തുകൊണ്ടാണ് പ്രണയം തോന്നിയതെന്നും ആദ്യമായി അൻങ്കിത തുറന്നുപറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് തുറന്നെഴുതിയത്. അങ്കിതയുടെ കുറിപ്പ് ഇങ്ങനെ:

20 കളുടെ തുടക്കത്തിൽ തന്നെ എയർ ഏഷ്യയിൽ ക്യാബിൻ ക്രൂവായി എനിക്ക് ജോലി ലഭിച്ചിരുന്നു. മലേഷ്യയിലായിരുന്നു ആദ്യത്തെ പോസ്റ്റിങ്ങ്. അവിടെവെച്ചാണ് എന്റെ കാമുകന്റെ അകാലമരണം സംഭവിക്കുന്നത്. ഹൃദയം തകർന്നുപോയിരുന്നു. ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകുമെന്ന് കരുതിയില്ല. എന്റെ മാനിസകാവസ്ഥ കണക്കിലെടുത്ത് കുറച്ച് മാസങ്ങൾക്ക് ശേഷം എനിക്ക് ചെന്നൈയിലേക്ക് സ്ഥലമാറ്റം ലഭിച്ചു.

എന്റെ സഹപ്രവർത്തകരോടൊപ്പം അവിടെയൊരു ഹോട്ടലിൽ താമസിക്കുന്ന സമയത്താണ് ഞാൻ മിലിന്ദിനെ കാണുന്നത്. മിലിന്ദിന്റെ കടുത്ത ആരാധികയാണ് ഞാൻ. അദ്ദേഹത്തോട് ഹലോ പറയാൻ ശ്രമിച്ചെങ്കിലും തിരക്ക് മൂലം സാധിച്ചില്ല. 

ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ വീണ്ടും കണ്ടു. അന്ന് പോയി സംസാരിച്ചു. അദ്ദേഹവും എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്റെ ഒപ്പം നിശാപാർട്ടിയിൽ അദ്ദേഹം ഡാൻസ് ചെയ്തു. ഞങ്ങളെ ആകർഷിക്കുന്ന എന്തോ ഒരു ഘടകമുണ്ടെന്ന് എനിക്ക് തോന്നി. എന്നാൽ ഉടനടി പുതിയ ഒരു ബന്ധത്തിലേക്ക് കടക്കാൻ മനസ് അനുവദിച്ചില്ല. ഞാൻ സ്വയം ഒഴിഞ്ഞുമാറി.

ഏതാനും ദിവസങ്ങൾക്ക് ശേഷം മിലിന്ദിന് ചെന്നൈയിൽ നിന്നും പോകേണ്ടതായി വന്നു. പോകുന്നതിന് മുൻപ് എന്റെ ഫോൺനമ്പർ ചോദിച്ചു. എന്റെ നമ്പർ പുതിയത് ആയതിനാൽ അതെനിക്ക് കാണാതെ അറിയില്ലായിരുന്നു. അതിനാൽ ഒരു സുഹൃത്തിന്റെ നമ്പർ വാങ്ങി, അതിലേക്ക് അദ്ദേഹം മെസേജ് അയച്ചിട്ടു. എപ്പോഴെങ്കിലും തോന്നുമ്പോൾ വിളിക്കൂ എന്ന് പറഞ്ഞു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടും എന്റെ മനസിൽ നിന്നും മിലിന്ദ് പോയില്ല. അവസാനം ഞാൻ അദ്ദേഹത്തിന് സന്ദേശം അയച്ചു. അതായിരുന്നു തുടക്കം. പിന്നീട് ഞങ്ങൾ അവസരം കിട്ടുമ്പോഴെല്ലാം കാണുകയും സംസാരിക്കുകയും ചെയ്തു.

എന്റെ ഭൂതകാലം എന്നെവിട്ട് പോയിരുന്നില്ല. ഞാനത് അദ്ദേഹത്തോട് തുറന്നു പറഞ്ഞു. അതിന് അദ്ദേഹം പറഞ്ഞത്, ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങിയ നിമിഷം മുതൽ നിന്റെ വേദനിപ്പിക്കുന്ന ഭൂതകാലത്തെക്കൂടിയാണ് പ്രണയിച്ചത്. ഒന്നുകൊണ്ടും വിഷമിക്കേണ്ട, നമ്മൾ ഒന്നാകാനുള്ളതാണെന്നായിരുന്നു.

ഏകദേശം അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് വീട്ടുകാരോട് വിവരം പറയുന്നത്. സ്വാഭാവികമായും പ്രായവ്യത്യാസത്തിന്റെ പേരിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ ഒടുവിൽ അവർ സമ്മതിച്ചു. മിലിന്ദിനൊപ്പം ഞാൻ ഏറെ സന്തോഷവതിയും സുരക്ഷിതയുമാണ്. മൂന്ന് തവണ വ്യത്യസ്ത ആചാരങ്ങളിലാണ് ഞങ്ങൾ വിവാഹിതരായത്. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യവും മിലിന്ദ് ജീവിതത്തിലേക്ക് വന്നതാണ്. ഞങ്ങളുടെ സാഹസികജീവിതം തുടങ്ങിയിട്ടേയുള്ളൂ, ഇനിയും ഏറെ നാൾ ഒരുമിച്ച് ജീവിക്കാനുള്ള കൊതിയിലാണ് ഞാൻ.– അങ്കിത കുറിച്ചു. 

View this post on Instagram

“I decided to move out of the country & started working with Air Asia, as a cabin crew in Malaysia. It was at that time that my then boyfriend, suddenly passed away. It was heartbreaking–it felt like there was no coming back. A couple of months later, I got posted in Chennai. I was staying in a hotel with my colleagues. Once, in the lobby, I saw a tall, rugged man. It was Milind Soman! I was a big fan! So I went to say hello, but he was busy. A few days later, I saw him again at the hotel’s nightclub. I kept looking at him & he was staring at me too! My friends urged me to go talk to him. So I asked if he’d like to dance & he obliged! There was a vibe–I could feel it! But I didn’t want to get too involved. So I excused myself & I thought he’d forget about me. But soon he came looking for me–he had to go so he asked for my number. It was a new number, so I didn’t remember it & didn’t have my phone on me either. So he made my friend take his number & asked me to message him. A few days passed by & I couldn’t get him out of my mind. So I texted him & we met again after a week, for dinner. After that, we’d constantly text & meet. But I still couldn’t bring myself to get fully involved. Until one day, I told him that because of my past, with my boyfriend, there was a part of me that couldn’t let go. To which he said, ‘When I fell in love with you, I fell in love with all of you. Even the part that carries the burden of your past. So don’t be afraid, we’re in this together.’ That’s when I knew–this was the man for me! We dated for 5 years after that–until we decided to get married! My family & a few others were worried because of the age gap between us. But it wasn’t an issue for us! So when they saw us together & they saw how happy I was around him, they agreed too! Believe it or not, we got married thrice! We had a traditional wedding in Alibaug, a white wedding in Spain under a waterfall & the third, at a place called ‘the end of the world’ there. He’s the best thing that’s happened to me; he taught me to let go, to fall in love, to be happy. And our adventures have only just begun–I can’t wait to live the rest of my life with him.”

A post shared by Humans of Bombay (@officialhumansofbombay) on

MORE IN ENTERTAINMENT
SHOW MORE