'സ്വിമ്മിങ് പൂളിൽ പിന്നെ സാരിയുടുക്കണോ'; മോശം കമന്റുകൾക്ക് ആരാധകരുടെ മറുപടി

anarkali-photo-20
SHARE

യുവനടി അനാർക്കലി മരയ്ക്കാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് രൂക്ഷ വിമർശനം. നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ടണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് അനാർക്കലി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. 

മോശം കമന്റുകൾ അധികമായതോടെ താരത്തെ പിന്തുണച്ച് ആരാധകരെത്തി. വസ്ത്രധാരണം മാന്യമല്ലെന്നും ഇത് പ്രതീക്ഷിച്ചില്ലെന്നുമുള്ള കമന്റുകളാണ് അധികവും. അധിക്ഷേപിച്ചവരോട് നീന്തൽക്കുളത്തിൽ പിന്നെ സാരി ഉടുക്കണോ എന്നാണ് താരത്തെ പിന്തുണച്ചവർ ചോദിച്ചത്. 

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയായത്. പാർവതി നായികയായെത്തുന്ന 'ഉയരെ' ആണ് അനാർക്കലിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 

MORE IN WORLD
SHOW MORE