ആര്യയ്ക്ക് വിവാഹ അഭ്യർഥനയുമായി ഒരുലക്ഷം വിളികൾ, വിവാഹം റിയാലിറ്റി ഷോയിലൂടെ

arya1
SHARE

തമിഴ് നടൻ ആര്യയ്ക്ക് ആരാധകരേറെയാണ്. തനിക്ക് വിവാഹപ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും ആവശ്യപ്പെട്ട് ആര്യ തന്റെ ഫേസ് ബുക്കിൽ ഒരു വിഡിയോ ഇട്ടിരുന്നു. സിനിമ മേഖലയിൽ നിന്നുള്ളവർ വേണമെന്ന് നിർബന്ധമില്ലെന്നും, തന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയായൽ മതിയെന്നുമായിരുന്നു ആര്യ പറഞ്ഞത്. താൽപര്യമുള്ളവർക്ക് വിളിക്കാൻ മൊബൈൽ നമ്പറും നൽകി.  ഇതു കൂടാതെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റും ആര്യ ഫെയ്‌സ്ബുക്ക് ലൈവില്‍ പുറത്തുവിട്ടു.

ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. 7000 അപേക്ഷകളും ഇതിനു പുറമെ വന്നിട്ടുണ്ട്. ഇപ്പോഴിതാ ആര്യ‌യുടെ വിവാഹം ഒരു റിയാലിറ്റി ഷോയായി മാറുകയാണ്. വധുവിനെ റിയാലിറ്റി ഷോയിലൂടെയായിരിക്കും തിരെഞ്ഞടുക്കുക. ഈ ഷോ തമിഴ് കളേഴ്‌സ് ടിവിയാണ് സംഘടിപ്പിക്കുന്നത്. 

അപേക്ഷകരിൽ നിന്ന് 16 പേരെ 'എങ്ക വീട്ടു മാപ്പിളൈ' എന്ന പേരുള്ള റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തു. ഇതിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തും.

MORE IN ENTERTAINMENT
SHOW MORE