പാട്ടുപാടി താരാഗണം; താളം പിടിച്ച് മഞ്ജു; 'ഭാവനാ'ഗീതം വൈറല്‍

manju-remya-miya
SHARE

ഭാവനയുടെ വിവാഹവേളയില്‍ സൗഹൃദത്തിന്‍റെ ഊഷ്മളതകളുമായി കൂടുതല്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ കയ്യടക്കുന്നു.  നവ്യനായര്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത വിഡിയോയില്‍ പാട്ടുപാടുന്ന താരങ്ങളെക്കാണാം. സുഹൃത്തുക്കളുടെ ആഘോഷമാണ് വീഡിയോയിൽ. രമ്യാനമ്പീശനും സയനോരയും ചേർന്നാണ് ഗാനം ആലപിക്കുന്നത്. താളം പിടിക്കുന്ന മഞ്ജുവിനെയും സഹതാരങ്ങളെയും വിഡിയോയില്‍ കാണാം. 

താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ വിവാഹത്തിന് എത്തി. സെൽഫിയെടുത്തും വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തും ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് താരലോകം.  

താലി ചാര്‍ത്തിയത് രാവിലെ

തിരുവമ്പാടി കൃഷ്ണനെ സാക്ഷിയാക്കി നടി ഭാവനയ്ക്ക് താലിമംഗലം. തൃശൂർ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയിൽ ലളിതമായ ചടങ്ങിൽ കന്നഡ നിർമാതാവ് നവീൻ ഭാവനയ്ക്ക് താലി ചാർത്തി. നഗരത്തിലെ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിവാഹ ചടങ്ങിൽ മഞ്ജുവാര്യരടക്കം ചലച്ചിത്ര രംഗത്തെ ഉറ്റ സുഹൃത്തുക്കളെത്തി.

ചുറ്റമ്പലത്തിൽ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂടെ ഇരുവരും നാലമ്പലത്തിലേക്ക്. തൊഴുതിറങ്ങിയ വധൂവരൻമാർ കന്നഡിഗ പരമ്പരാഗത വിവാഹ ചടങ്ങുകളുടെ ഭാഗമായി. നിലവിളക്കിനു വലം വച്ച് വധൂവരൻമാർ ജവഹർലാൽ നെഹ്റു കൺവെൻഷൻ സെന്ററിലെ വിവാഹവേദിയിലേക്ക്.  കൺവെൻഷൻ സെന്ററിലെ ചടങ്ങുകൾക്ക് സാക്ഷിയാകാൻ മഞ്ജു വാര്യരും രമ്യ നമ്പീശനും,ഭാമയും, മിയയും, സയനോരയും ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളുമെത്തി. എത്തിയവരോടെല്ലാം ഒറ്റവാചകത്തിൽ സ്നേഹമറിയിച്ച് കല്യാണപ്പെണ്ണ്. കന്നഡ നിർമാതാവായ നവീനുമായി മൂന്നു വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഭാവന വിവാഹിതയാകുന്നത്. 

MORE IN ENTERTAINMENT
SHOW MORE