ആക്ഷനുണ്ട്, എന്നാല്‍ ആക്ഷന്‍ ത്രില്ലറല്ല; മമ്മൂട്ടിച്ചിത്രത്തിന് ഒരാമുഖക്കുറിപ്പ്

mammootty-shamdat-sain
SHARE

മാസ്റ്റര്‍പീസിന്‍റെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് തീയറ്ററില്‍ എത്താനിരിക്കെ സിനിമയ്ക്ക് ആമുഖക്കുറിപ്പുമായി കന്നി സംവിധായകന്‍ ഫെയ്സ്ബുക്കില്‍. കാഴ്ചക്കാരില്‍ ത്രില്‍ നിറയ്ക്കുക മാത്രമാണ് ലക്ഷ്യമെന്നും തന്‍റെ സിനിമയെ എന്റര്‍ടെയ്ന്‍മെന്റ് ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടമെന്നും സംവിധാകന്‍ ഷാംദത്ത് സൈനുദ്ദീന്‍ പറഞ്ഞു. 

ഞാൻ ഈ ചിത്രത്തിന്റെ സ്വഭാവത്തെ പറ്റി ഇപ്പൊ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ കാരണം പ്രധാനമായും തെറ്റായ ഒരു കാഴ്ചപ്പാടോട് കൂടി ആരും ഈ സിനിമയെ സമീപിക്കരുത് എന്നെനിക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ്– അദ്ദേഹം വിശദീകരിക്കുന്നു. സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍, ലിജോ മോള്‍ തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. മലയാവം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമ. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.  ജനുവരി 26നാണ് റിലീസ്. സംവിധായകന്‍റെ കുറിപ്പ് വായിക്കാം

'സ്ട്രീറ്റ് ലൈറ്റ്സിനെ കുറിച്ച് എനിക്ക് പറയാനുള്ളത് 

എന്റെ ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ പല മാധ്യമങ്ങളിലും ഈ ചിത്രത്തിന്റെ സ്വാഭാവത്തെപ്പറ്റിയുള്ള ചർച്ചകളും അനുമാനങ്ങളും കാണാൻ ഇടയായിരുന്നു...Dark Thriller, Suspense Thriller, Action Thriller, Crime thriller...അങ്ങനെ പലതും... പക്ഷെ ഈ സിനിമ മേൽപറഞ്ഞ ഒരു ഗണത്തിലും ഉൾപ്പെടുന്ന ഒന്നല്ല...ഈ ചിത്രത്തിൽ ആക്​ഷൻ സീക്വൻസ് ഉണ്ട്, എന്ന് കരുതി ഈ സിനിമ ഒരു ആക്​ഷൻ ത്രില്ലർ എന്ന് തീർത്തും പറയാൻ പറ്റില്ല. അതുപോലെ തന്നെ സസ്പെൻസ് എലമെന്റ്സ് ഉണ്ട്, ക്രൈം സിറ്റുവേഷൻസ് ഉണ്ട്...എന്നിരുന്നാലും കൃത്യമായി ആ ഗണത്തിലും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. 

സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഈ സിനിമയെ ഒരു 'entertainment thriller' എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം. Entertainment എന്ന് പറയുമ്പോൾ, എല്ലാ തരം പ്രേക്ഷകർക്കും പ്രത്യേകിച്ചു കുടുംബപ്രേക്ഷകര്‍ക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ളതാണ് ഈ ചിത്രത്തിന്റെ ഘടന. ഒരു ത്രില്ലർ ചിത്രമായിട്ടു കൂടി, അശ്ലീല സംഭാഷണങ്ങളോ അമിതമായ വയലൻസോ ഒന്നു ഈ ചിത്രത്തിൽ ഇല്ല... മറിച്ച് എല്ലാ തരത്തിലുള്ള പ്രേക്ഷകരിലും ഞങ്ങൾ പറയാൻ പോകുന്ന സബ്ജക്ടിലൂടെ 'ത്രിൽ' നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്... 

തിരക്കഥ ഡിമാൻഡ് ചെയ്യുന്ന നർമം, വികാരരംഗങ്ങൾ, ആക്​ഷൻ, പ്രണയം....കൂടാതെ ഗാനങ്ങൾ.. ഇവയെല്ലാം സ്ട്രീറ്റ് ലൈറ്റ്‌സ് നിങ്ങൾക്കായി ഒരുക്കി വച്ചിട്ടുണ്ട്. ഗാനങ്ങളെപ്പറ്റി പറയാൻ ആണെങ്കിൽ ചിത്രത്തിൽ 4 പാട്ടുകൾ ആണുള്ളത് എല്ലാം കഥയെ കൊണ്ടു പോകുന്ന രീതിയിലുള്ള പാട്ടുകൾ. 

ഞാൻ ഈ ചിത്രത്തിന്റെ genreനെ പറ്റി ഇപ്പൊ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ കാരണം പ്രധാനമായും, തെറ്റായ ഒരു കാഴ്ചപ്പാടോട് കൂടി ആരും ഈ സിനിമയെ സമീപിക്കരുത് എന്നെനിക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ്... സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള ആളുകളിലേക്ക് ഞാൻ ഈ പറഞ്ഞത് എത്തിച്ചു കൊണ്ടുള്ള സഹകരണം ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നു... ജനുവരി 26 ന് സ്ട്രീറ്റ് ലൈറ്റ്‌സ് കത്തിതുടങ്ങുന്നതിന് മുൻപ് കൂടുതൽ വിശേഷങ്ങളുമായി ഞാൻ വീണ്ടും വരുന്നതായിരിക്കും...

MORE IN ENTERTAINMENT
SHOW MORE