വിരാടിനൊപ്പം സ്വർഗത്തിലാണ് അനുഷ്ക

virat-anushka
SHARE

വിരാടിന്റെയും അനുഷ്കയുടെയും വിവാഹം ഇറ്റലിയിൽവച്ചാണ് നടന്നതെങ്കിലും ഇരുവരും ഇപ്പോൾ പ്രണയസ്വർഗത്തിലാണ്. ഹണിമൂൺ ആഘോഷിക്കുന്നതിന്റെ ആദ്യ ചിത്രം ആരാധകർക്കായി അനുഷ്ക പങ്കുവച്ചു. ശരിക്കും ഞാൻ സ്വർഗത്തിലാണ് എന്ന അടിക്കുറിപ്പോടെയാണ് വിരാടുമൊത്തുള്ള ചിത്രം ആരാധകർക്കായി പങ്കുവച്ചത്. അരമണിക്കൂറുകൾ കൊണ്ട് 2 ലക്ഷം ലൈക്സ് ആണ് ചിത്രത്തിന് ലഭിച്ചത്.

ഇറ്റലിയിലെ സുഖവാസ കേന്ദ്രമായ ടസ്കനിൽ ഡിസംബർ 12നായിരുന്നു ഇരുവരുടെയും വിവാഹം. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസകേന്ദ്രങ്ങളിലൊന്നാണ് ടസ്കൻ. ഇവിടെ ബോർഗോ ഫിനോച്ചിയോ റിസോർട്ടിലായിരുന്നു വിവാഹം. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

MORE IN ENTERTAINMENT
SHOW MORE