മല്‍സരവിഭാഗത്തില്‍ പതിരേറെ; മേളയില്‍ നിരാശ തെളിഞ്ഞ് നാലാം നാള്‍

Thumb Image
SHARE

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നാലാംദിനം ആദ്യ പ്രദർശനം നടത്തിയ മൂന്നു മത്സരവിഭാഗം ചിത്രങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്തി. ലോക സിനിമാവിഭാഗത്തിലെ ചിത്രങ്ങൾക്കായിരുന്നു തിരക്ക് കൂടുതൽ. 

മത്സരവിഭാഗത്തിൽ ആദ്യപ്രദർശനം നടത്തിയ അവസാനചിത്രം ദി വേൾഡ് ഓഫ് വിച്ച് വി ഡ്രീം ഡസിന്റ് എക്സിറ്റിനെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം നിരാശയിലായിരുന്നു.  സ്വവർഗാനുരാഗികളായ പുരുഷൻമാരുടെ ജീവിതം പ്രമേയമാക്കിയ മലീല - ദ ഫെയര്‍വെല്‍ ഫ്‌ളവറും അവരെ തൃപ്തിപ്പെടുത്തിയില്ല. പലായനങ്ങളുടെ കഥപറഞ്ഞ ദി റിട്ടേണിയോട് സമ്മിശ്ര പ്രതികരണമായിരുന്നു. 

മൂന്നു ചിത്രങ്ങളുടേയും ഇന്ത്യയിലെ ആദ്യപ്രദർശനമാണ് നടന്നത്. മത്സരവിഭാഗത്തിലെ കട്്വി ഹവ, കാൻഡിലേറിയ, വാജിബ് എന്നിവയുടെ രണ്ടാംപ്രദർശനവും നടന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിവാദമായ ന്യൂഡ് ഇന്നും പ്രദർശിപ്പിക്കാനായില്ല. ഭയത്തിന് പുതിയൊരു പര്യായം നല്‍കുന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് ഇന്തോനേഷ്യൻ ചിത്രം സാത്താ‍‍ൻസ് സ്ലേവ്സിന്റെ പ്രദർശനം. തുടർച്ചയായ അവധി ദിവസങ്ങളിലുണ്ടായിരുന്ന വലിയ തിരക്കിന് മേളയിൽ കുറവുവന്നിട്ടുണ്ട്. റിസർവേഷനിലെ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കുകയും ചെയ്തു. എങ്കിലും തിയേറ്ററുകളിൽ പ്രവേശിക്കാൻ കഴിയാത്തവരുടെ ബഹളങ്ങൾക്ക് കുറവില്ല.

MORE IN ENTERTAINMENT
SHOW MORE