ജയന്റെ അനുജന്റെ മകളെന്ന വാദത്തിന് തെളിവുമായി നടി ഉമാ നായർ

jayan-cousines
SHARE

നടൻ ജയന്റെ അനുജന്റെ മകളുടെ പേരിൽ തർക്കം. സീരിയൽ നടിയായ ഉമാ നായരെ മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ ജയന്റെ അനുജന്റെ മകൾ എന്ന് പറഞ്ഞ് റിമി ടോമി പരിചയപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് തെറ്റായ വിവരമാണെന്നും ജയന് ഒരേ ഒരു അനുജനേ ഉള്ളൂ എന്നും അത് തന്റെ  അച്ഛൻ സോമൻ നായർ ആണെന്നും പറഞ്ഞ് ലക്ഷ്മി ശ്രീദേവി എന്ന യുവതി രംഗത്തെത്തിയതോടെയാണ് സംഗതി വിവാദമായത്.

ജയന്റെ അനുജൻ എന്നു പറയുന്ന സോമൻ നായര്‍ക്ക് മൂന്നു മക്കളേയുള്ളു, സോമൻ നായരുടെ മൂന്നുമക്കളിൽ ഇളയവളാണ് ഞാൻ. ഓർമവച്ചനാൾ മുതൽ അച്ഛന്റെ ബന്ധുക്കളെ വളരെ കുറച്ചേ കണ്ടിട്ടുള്ളു, പെട്ടെന്നൊരുനാൾ ഒരുപെൺകുട്ടി ജയന്റെ അനുജന്റെ മകളാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ ഞെട്ടിപ്പോയെന്നും ലക്ഷ്മി ഫേസ് ബുക്ക് വീഡിയോയിൽ പറയുന്നു. വലിയച്ഛന്റെ പേരും പറഞ്ഞ് ബന്ധുക്കളാകാൻ പലരും വരുന്നുണ്ടെന്നും ലക്ഷ്മി പറയുന്നു. 

എന്നാൽ, ഉമയും ഇൗ പ്രശ്നത്തിന് ഫേസ്ബുക്കിലൂടെ മറുപടി നൽകി. ലക്ഷ്മിയുടെ അമ്മയും തന്റെ അച്ഛമ്മയും ഒന്നിച്ചിരിക്കുന്ന ചിത്രവും തെളിവു സഹിതം കാണിച്ചാണ് ഉമ തന്റെ അവസ്ഥ പറയുന്നത്. 27 വർഷമായി താൻ ഈ ഫീൽഡിലേക്കു വന്നിട്ട്, ഇതുവരെയും വല്യച്ഛന്റെ പേരുപറഞ്ഞ് ഒരു സ്ഥാനം മോഹിച്ചിട്ടില്ല. അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തായതുകൊണ്ടാണ് വലിയച്ഛനെന്നു വിളിച്ചത്. ജയന്റെ അനുജന്റെ മകളുടെ സ്ഥാനം ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ എന്ന ഭയമാണ് ആ പെൺകുട്ടിക്ക്. തനിക്ക് അതിന്റെ ആവശ്യമില്ല. തന്നെ അവഹേളിക്കപ്പെടുന്ന രീതിയിൽ മാധ്യമങ്ങൾക്കു മുന്നില്‍ വാർത്തകൾ വന്നപ്പോഴാണ് ഇത്തരത്തിൽ പ്രതികരിച്ചത്. ബന്ധങ്ങൾ അറിയില്ലെങ്കിൽ അപമാനിക്കരുതെന്നും ഉമ മറുപടി വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ, ഞാൻ ആരേയും വേദനിപ്പിക്കാൻ വേണ്ടിയല്ലാ ആ പോസ്റ്റ് ഇട്ടത്. നിങ്ങൾ പരസ്യമായി പറഞ്ഞ കാര്യത്തിന്റെ യാഥാർത്ഥ്യംഎന്താണന്ന് പറയുക മാത്രമാണ് ഞാൻ ചെയ്തത്. അതിനെ ആ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുക. ബന്ധങ്ങൾ പറയുമ്പോൾ കൃത്യമായി പറയുക എന്നുമാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും ലക്ഷ്മി ഉമയുടെ വാദങ്ങൾക്ക് മറുപടി നൽകി. 

MORE IN ENTERTAINMENT
SHOW MORE