സിനിമയിൽ അഭിനയിക്കുന്നത് മോശമെന്ന് വിമർശിച്ചയാൾക്ക് അനുമോളുടെ ചുട്ടമറുപടി

anumol
SHARE

ഫേസ് ബുക്ക് ലൈവിനിടെ നടി അനുമോളെ വിമർശിച്ച ആരാധകന് ചുട്ടമറുപടി. "നിലാവറിയാതെ' എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായാണ് അനുമോൾ ഫേസ് ബുക്ക് ലൈവിലെത്തിയത്. എന്തിനാണ് സിനിമയിൽ ‍അഭിനയിക്കുന്നത്, അത് മോശം കാര്യമാണെന്ന രീതിയാലയിരുന്നു ഒരാളുടെ കമന്റ്.

എന്നാൽ, മറ്റേതൊരു ജോലിയേയും പോലെയാണ് സിനിമാ അഭിനയമെന്നും താൻ ആ ജോലിയെ സ്നേഹിക്കുന്നുവെന്നും അനുമോൾ മറുപടി പറഞ്ഞു. മറ്റുള്ള ജോലികളേക്കാൾ ബുദ്ധിമുട്ടേറിയതാണ് ഇൗ ജോലി. പകലും രാത്രിയുമൊക്കെ മുഴുവൻ ജോലി ചെയ്യേണ്ടി വരും. ഒാരോരുത്തരും അവരവർക്കിഷ്ടമുള്ള ജോലിയല്ലേ ചെയ്യേണ്ടതെന്നും എനിക്ക് ആ ജോലി ഇഷ്ടമാണെന്നും അനുമോൾ അയാൾക്ക് മറുപടി കൊടുത്തു. 

ഫേസ് ബുക്ക് ലൈവിൽ വരുന്നതിനേയും അയാൾ വിമർശിച്ചു. ഇതിന് എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യുമെന്ന് അനു മറുപടി പറഞ്ഞു. സിനിമ കാണുകയും ചെയ്യും, എന്നാൽ അതിൽ അഭിനയിക്കുന്നതിനെ വിമർശിക്കുകയും ചെയ്യും എന്ന നിലപാട് ശരിയല്ല. ഫേസ്ബുക്ക് ലൈവ് ചെയ്യുന്നത് എന്റെ ഇഷ്ടമാണ്. അത് ഇഷ്ടമായില്ലെങ്കിൽ കാണേണ്ട എന്നായിരുന്നു അനു പറഞ്ഞത്.

MORE IN ENTERTAINMENT
SHOW MORE