ആരാണ് കമ്യൂണിസ്റ്റ്..? ഉത്തരം പറഞ്ഞ് ഹൃസ്വചിത്രം

short-film-communism
SHARE

ആരാണ് കമ്മ്യൂണിസ്റ്റ്..? ഒരു കൊച്ചുകുട്ടി തന്റെ അച്ഛനോട് ചോദിച്ച സംശയമാണിത്. മകന്റെ ചോദ്യത്തിന് എങ്ങനെ മറുപടി നൽകുമെന്ന് പതറി നിന്ന അച്ഛൻ തൊട്ടുപിന്നാലെ അതിന് ഉത്തരം നൽകുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മദേശമായ വൈക്കത്തെ പാർട്ടി പ്രവർത്തകർ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി.

സിപിഎം വൈക്കം ഏരിയ സമ്മേളനത്തോടനുബന്ധിച്ചാണ് ഷോർട്ട് ഫിലിം തയ്യാറാക്കിയത്. ആദ്യമായാണ് ഒരു ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഷോർട്ട് ഫിലിം നിർമിക്കുന്നത്. രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഷോർട്ട് ഫിലിം നിർമിച്ചത് ഡിവൈഎഫ്ഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.കെ.രജ്ഞിത്താണ്. അജയ് പി.പോളാണ് സംവിധാനം. ബേബി മഠത്തിലും തേജസ് മാധവുമാണ് അഭിനേതാക്കൾ.

MORE IN ENTERTAINMENT
SHOW MORE