കാസ്റ്റിംഗ് കൗച്ച്; രാധിക ആപ്തെയുടെ തുറന്നു പറച്ചിൽ

radhika-apte
SHARE

ഹോളിവുഡിൽ തുടങ്ങിയ മീ ടു പ്രചരണം ബോളിവുഡിലും ചൂട് പിടിക്കുന്നു. ബോളിവുഡിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന സണ്ണി ലിയോണിന്റെ തുറന്നു പറച്ചിലിനു പിന്നാലെ വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെ. സിനിമാ മേഖലയിൽ ഇത്തരം കാര്യങ്ങൾ തുറന്നു പറായൻ ഭയമാണ് പലരെയും പിന്നോട്ട് വലിക്കുന്നതെന്ന് രാധിക ആപ്തെ പറഞ്ഞു. ഒരുപാട് ആഗ്രഹങ്ങൾ മനസിൽ നെയ്ത് സിനിമാ മേഖലയിൽ എത്തപ്പെടുന്നവർക്ക് അധികാരമുളളവർക്കെതിരെ ശബ്ദിക്കാൻ പേടിയാണെന്ന് രാധിക ആപ്തെ പറഞ്ഞു. 

ലൈംഗിക ചൂഷണങ്ങൾക്കെതിരെ നമ്മുടെ ശബ്ദം ഉയരണം. ഇത്തരം ചൂഷണങ്ങൾ സിനിമാ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. ലോകത്തെ എല്ലാ വീടുകളിലും ചൂഷണങ്ങൾ നടക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രമല്ല പുരുഷന്‍മാരും ആണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഇരയാണ്. എല്ലാ തലങ്ങളിലും ആളുകള്‍ അവരുടെ അധികാരം പരമാവധി ഉപയോഗപ്പെടുത്തുകയാണെന്നും രാധിക ആപ്തെ പറഞ്ഞു. 

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ശക്തമായ ഭാഷയിലാണ് സണ്ണി ലിയോണും പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന്  സണ്ണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ട്. തന്റെ കരിയര്‍ താൻ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. 

MORE IN ENTERTAINMENT
SHOW MORE