അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്ത് പ്രണവ്

pranav-adhi
SHARE

ആദ്യ ചിത്രത്തിൽ തന്നെ അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ അഭിനയിച്ച് മോഹൻലാലിന്റെ മകൻ പ്രണവ് ശ്രദ്ധ നേടുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന സിനിമ അടുത്ത മാസം റിലീസാകും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറങ്ങി. 

ഇതൊരു സാധാരണ ആക്ഷൻ ചിത്രമല്ലെന്നു സംവിധായകൻ ജീത്തു ജോസഫ് പറയുന്നു. തമിഴ്, ഹിന്ദി, ചിത്രങ്ങളിലെ പോലെയുള്ള ആക്ഷൻ പ്രതീക്ഷിച്ചാൽ നിരാശപ്പെടേണ്ടി വരും. റിയലിസ്റ്റിക്കായ സംഘട്ടനനരംഗങ്ങളാണ് ആദിയുടെ പ്രത്യേകത. അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെയാണ് പ്രണവ് അഭിനയിച്ചതെന്നും എടുത്തു പറയേണ്ടതുണ്ട്. ഫ്രാൻസിൽ നിന്നും ഡ്യൂപ്പിനെ ഏർപ്പാടാക്കിയെങ്കിലും പ്രണവ് നിരസിച്ചു. തനിയെ ചെയ്യാമെന്നു പറഞ്ഞ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തേയും ധൈര്യത്തേയും അഭിനന്ദിക്കുന്നെന്നും ജീത്തു ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ആദി നിർമിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE