E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മകന്റെ ഇഷ്ടങ്ങളെക്കുറിച്ച് വാചാലനായി സെയ്ഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

father-son
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൈമൂറിന് ആരുടെ സ്വഭാവമാണ് അമ്മ കരീനയുടെയോ അച്ഛൻ സെയ്ഫ് അലീഖാന്റെയോ? ആരാധകരുടെ ചോദ്യത്തിന് കൃത്യമായൊരു മറുപടി നൽകിയില്ലെങ്കിലും മകന്റെ ഇഷ്ടങ്ങളെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് സെയ്ഫ് അലീഖാൻ. ജനിച്ചു വീണ ദിവസം മുതൽ താരപരിവേഷം ലഭിച്ച കുഞ്ഞു തൈമൂറിന്റെ ഓരോ വിശേഷങ്ങളുമറിയാൻ കാത്തിരുന്ന ആരാധകർക്കുവേണ്ടി അവന്റെ വളർച്ചയുടെ ചിത്രങ്ങൾ സ്ഥിരമായി പങ്കുവെയ്ക്കാറുണ്ട് സെയ്ഫും കരീനയും.

തൈമൂറിന്റെ ദിവസം തുടങ്ങുന്നത് ഭജൻസ് കേട്ടുകൊണ്ടാണെന്നും ഒരു ദിവസം അവസാനിക്കുന്നത് ഷോപിനെയും ചൈകോവ്സ്കിയെയും കേട്ടുകൊണ്ടാണെന്നാണ് സെയ്ഫ് പറയുന്നത്. സമ്മാനങ്ങൾ കിട്ടുന്നതിനേക്കാൾ അവനിഷ്ടം ബന്ധുക്കളെ കാണാൻ പോകുന്നതാണെന്നും അദ്ദേഹം പറയുന്നു. പരമ്പരാഗത വസ്ത്രങ്ങൾ തൈമൂറിനെ അണിയിക്കുന്നത് ഏറെ ഇഷ്ടമാണെന്നും അവന് ഇന്ത്യയിലെ മധുരം വളരെയിഷ്ടമാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ഉത്സവവേളകളും ആഘോഷങ്ങളും മധുരം കഴിച്ച് അവൻ ആഘോഷിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറയുന്നു.

സഹോദരി സോഹ അലീഖാനെയും കുഞ്ഞിനെയും സന്ദർശിക്കാൻ പോയപ്പോഴാണ് മകന് ഏറെയിഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് സെയ്ഫ് അലീഖാൻ മനസ്സു തുറന്നത്. 

കൂടുതൽ വാർത്തകൾ വായിക്കാം