അഹാന കൃഷ്ണകുമാർ പാടി അഭിനയിച്ച ആൽബം ശ്രദ്ധേയമാകുന്നു. ആൽബത്തിന്റെ യൂട്യൂബ് ലിങ്ക് ഷെയർ ചെയ്തുകൊണ്ട് തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഹാനയ്ക്കും സുഹൃത്തുക്കൾക്കും അഭിനന്ദനം നേർന്നു. കാറ്റിനെ ആസ്പദമാക്കിയുള്ള തമിഴ്–മലയാളം പാട്ടുകൾ ചേർത്ത് റീമിക്സ് ചെയ്താണ് ആൽബം ഇറക്കിയിരിക്കുന്നത്. ശ്യാമപ്രകാശാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.
അച്ഛനും അമ്മയ്ക്കും അഭിമാനമായി അഹാനമാറട്ടെയെന്നും നടിയായും ഡാൻസറായും പാട്ടുകാരിയായും അഹാന കഴിവു തെളിയിച്ചിരിക്കുകയാണെന്നും അനുഷ്ക ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.