നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിനെ മലയാളസിനിമാമേഖലയിലെ പ്രമുഖർ സന്ദർശിച്ചു. വീടിന് പുറത്ത് കാത്തുനിന്ന ആരാധകരോട് കുശലം പറഞ്ഞുവെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ ദിലീപ് തയ്യാറായില്ല.
നേരത്തെ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ച നടി കെപിഎസി ലളിത പറവൂർകവലയിലെ വീട്ടിലെത്തി. ദിലീപിന് ജാമ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അതുകൊണ്ടാണ് വീട്ടിലെത്തിയതെന്നും കെപിഎസി ലളിത പറഞ്ഞു. കഴിഞ്ഞ രാത്രി ഏറെ വൈകി തന്റെ അഭിഭാഷകനായ ബി രാമൻപിള്ളയെ ദിലീപും കാവ്യയും സന്ദർശിച്ചിരുന്നു.
അതേസമയം ദിലീപിനെ സന്ദർശിക്കാനെത്തിയ ദൃശ്യങ്ങൾ പകർത്തിയതിന് സംവിധായകൻ എബ്രിഡ് ഷൈൻ മാധ്യമങ്ങളോട് തട്ടിക്കയറി.