നടൻ രതീഷിന്റെ മകൾ പാർവതി രതീഷിന്റെ വിവാഹവിഡിയോ ടീസർ പുറത്തിറങ്ങി. സെപ്റ്റംബർ ആറിനായിരുന്നു വിവാഹം. ദുബായിയിൽ എമിറേറ്റ്സ് ബാങ്കിൽ ഉദ്യോഗസ്ഥനായ മിലുവാണ് വരൻ. കോഴിക്കോട് ആശീർവാദ് ലോൺസിൽ നടന്ന വിവാഹചടങ്ങിൽ സിനിമാമേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലേക്കെത്തിയത്.
സിനിമ മേഖലയിലെ പ്രമുഖര്‍ ഒത്തുചേര്‍ന്ന വിവാഹ ചടങ്ങ് രാവിലെ 10നും 10.50നും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തിലാണ് നടന്നത്. രക്ഷിതാക്കളായി ചടങ്ങ് നിയന്ത്രിച്ചത് നിര്‍മ്മാതാവ് സുരേഷ് കുമാറും മേനക സുരേഷും. പാര്‍വതിയുടെ കൈ പിടിച്ച് വരന് മിലുവിനെ ഏല്‍പ്പിച്ചത് സുരേഷ് കുമാറാണ്.
സുരേഷ് ഗോപി കുടുംബ സമേതം ചടങ്ങില്‍ എത്തിയിരുന്നു. ജലജ, വിധുബാല, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേരാണ് വധുവരന്മാര്ക്ക് ആശംസ അര്‍പ്പിയ്ക്കാന്‍ എത്തിയത്.