E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

''എന്നെ വിവാഹം ചെയ്യാമോ?'' ആരാധികയുടെ ചോദ്യത്തിന് സുശാന്ത്സിങ്ങിന്റെ ക്യൂട്ട് റിപ്ലെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sushanth-singh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുശാന്ത് സിങ്ങിനെപ്പോലെ തന്നെ സ്വീറ്റാണ് ആരാധകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും എന്നാണ് പൊതുവെയുള്ള അഭിപ്രായം. ആ തോന്നലിന് ആക്കം കൂട്ടുന്ന ചില സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. ആരാധകരുമായി സംവദിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ അവസരമൊരുക്കിയ സുശാന്തിനെ കാത്തിരുന്നത് കുന്നോളം ചോദ്യങ്ങളാണ്. അതിൽ ഏറ്റവും ആകർ‌‍ഷണീയമായ ഒന്ന് തന്നെ വിവാഹം ചെയ്യാമോ എന്നു ചോദിച്ച ആരാധികയ്ക്ക് അദ്ദേഹം നൽകിയ മറുപടിയാണ്.

''വർഷങ്ങളായി ഞാൻ നിങ്ങളെ പ്രണയിക്കുകയാണ് നിങ്ങൾ എന്നെ വിവാഹം ചെയ്യാമോ?'' എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം. വളരെ രസകരമായ കുസൃതി നിറഞ്ഞ ഉത്തരമാണ് സുശാന്ത് നൽകിയത്. ''ഇവിടെ ഞാൻ കാത്തിരിക്കുമ്പോൾ എന്തിനാണ് ഇത്രത്തോളം വൈകിയത്'' എന്നായിരുന്നു സുശാന്തിന്റെ മറുചോദ്യം. സുശാന്തിന്റെ മറുപടി ആരാധകർക്ക് ക്ഷ പിടിച്ച മട്ടാണ്.

ഒരുബാക്ക്ഗ്രൗണ്ട് ഡാൻസറിൽ നിന്നും ബോളിവുഡ് താരം വരെയായ സുശാന്തിന്റെ ജീവിതയാത്രയെ അഭിനന്ദിച്ചുകൊണ്ടും നിരവധി പ്രതികരണങ്ങളെത്തിയിട്ടുണ്ട്. തനിക്കും സുശാന്തിനെപ്പോലെ ആകമമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവർക്ക് എല്ലാ ആശംസകളും അദ്ദേഹം നൽകിയിട്ടുണ്ട്. ഇതൊക്കെപ്പോട്ടെ സുശാന്തിനെ തന്റെ ഫിസിക്സ് ടീച്ചറായിക്കണ്ട് ചോദ്യങ്ങൾ ചോദിച്ചവർ വരെ ആരാധകരുടെ കൂട്ടത്തിലുണ്ട്.

അഭിഷേക് കപൂറിന്റെ കേദാർനാഥ് എന്ന ചിത്രത്തിലാണ് സുശാന്ത് ഇനി അഭിനയിക്കാൻ പോകുന്നത്. സെയ്ഫ് അലീഖാന്റെയും അമൃതസിങ്ങിന്റെയും മകൾ സാറയുടെ ആദ്യത്തെ ചിത്രം കൂടിയാണത്.