E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ബോളിവുഡ് സുന്ദരിമാരുടെ വിവാഹ മോതിര രഹസ്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bollywood-ring
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളിവുഡ് നടിമാരുടെ വിവാഹ മോതിരം എങ്ങനെയിരിക്കും? പ്രപ്പോസ് ചെയ്യുമ്പോൾ തന്നെ പലരും കാമിനിക്കു സമ്മാനമായി ഡയമണ്ട് റിങ്ങുകൾ സമ്മാനിച്ചു. ചിലർ വിവാഹ വേദിയിൽ. മറ്റു ചിലരാകട്ടെ മോതിരത്തിനു പുറമേ ഡയമണ്ട് നെക്‌ലേസ് കൂടി അണിയിച്ചു. വിവാഹനിശ്ചയ മോതിരം ഫൊട്ടോഗ്രഫർമാർക്കു മുൻപിൽ പ്രദർശിപ്പിച്ചാണു പലരും വിവാഹവാർത്ത പുറത്തുവിട്ടത്. അല്ലാത്തവരുടെ മോതിരങ്ങളിലേക്ക് ഫൊട്ടോഗ്രഫർമാർ ക്യാമറ സൂം ചെയ്തു. ദീപിക പദുക്കോണും കത്രിന കൈഫുമൊക്കെ എന്നാണു വിവാഹമോതിരം അണിയുന്നത് എന്നാണിപ്പോൾ ബോളിവുഡിന്റെ സംസാരം. അതിനിടെ ചില വിവാഹമോതിര വിശേഷങ്ങൾ കേട്ടോളൂ. 50 കാരറ്റ് ഡയമണ്ടിനെക്കാൾ മൂല്യമുള്ളത്. 

വിവാഹം നിശ്ച ദിവസം രാജ് കുന്ദ്ര ശിൽപ ഷെട്ടിക്ക് സമ്മാനിച്ചത് 20 കാരറ്റിന്റെ ഡയമണ്ട് റിങ്. മൂന്നു കോടി രൂപയാണ് ഇതിനു വില. ബോളിവുഡിലെ ഏറ്റവും വിലയേറിയ വിവാഹമോതിരവും ഇതായിരിക്കും. അഭിഷേക് ബച്ചൻ ഐശ്വര്യ റായ്‌യെ പ്രപ്പോസ് ചെയ്തപ്പോൾ സമ്മാനിച്ചത് 53 കാരറ്റിന്റെ മോതിരം. 50 ലക്ഷം രൂപ വിലമതിക്കുന്ന ഈ മോതിരം സെലക്ട് ചെയ്തത് ബച്ചൻ കുടുംബത്തിന്റെ കുടുംബസുഹൃത്ത് അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനി. മുൻ ബോളിവുഡ് താരം കൂടിയായ ടിന അംബാനിക്ക് ഐശ്വര്യയുടെ ഇഷ്ടങ്ങൾ അറിയാൻ എളുപ്പത്തിൽ കഴിയുമല്ലോ. 

engagement-3.jpg.image.784.410

പണ്ടു മുതൽക്കേ ഡയമണ്ട് ഫാനാണ് കരീന കപൂർ. കേരളത്തിലെ പ്രമുഖ ജ്വല്ലറിയുടെ മോഡലും. അതുകൊണ്ട് വിവാഹത്തിനു ഡയമണ്ട് റിങ് തന്നെയായിരുന്നു സയ്ഫ് അലിഖാന്റെ ചോയ്സും. അഞ്ച് കാരറ്റ് പ്ലാറ്റിനത്തിൽ തീർത്ത ഡയമണ്ട് റിങ് ആണ് വിവാഹനാൾ സയ്ഫ് കരീനയെ അണിയിച്ചത്. 

ക്ലോസപ്, പെപ്സ്, പോണ്ട്സ് തുടങ്ങിയ പരസ്യങ്ങളുടെ മോഡലും നടിയുമായ കിം ശർമയെ കോടീശ്വരനായ ബിസിനസുകാരൻ അലി പൻജാനി പ്രപ്പോസ് ചെയ്തത് എങ്ങനെയായിരിക്കും. 13 കാരറ്റിന്റെ വലിയ ഡയമണ്ട് കല്ലു പതിപ്പിച്ച മോതിരമാണ് അലി പൻജാനി അണിയിച്ചത്. വിദ്യാബാലൻ അണിയുന്ന ട്രഡീഷനൽ സാരിക്കും ആഭരണങ്ങൾക്കും ചേരുന്ന വെഡിങ് റിങ് ആണ് ഭർത്താവ് സിദ്ധാർഥ് റോയ് കപൂർ സമ്മാനിച്ചത്. സ്വർണത്തിൽ റൂബി പതിപ്പിച്ച റൗണ്ട് ഷേപ്പിലുള്ള റിങ്. 

engagement-1.jpg.image.784.410

റാണി മുഖർജിക്ക് ആദിത്യ ചോപ്ര സമ്മാനിച്ചതും വലിയ കല്ലുള്ള ഡയമണ്ട് റിങ്. ഇഷാ ഡിയോളിന് വിവാഹ നിശ്ചയത്തിന് വെള്ളക്കല്ലുകൾ പതിച്ച ഡയമണ്ട് നെക്‌ലേസ് ആണ് വരൻ ഭരത് തക്താനി സമ്മാനിച്ചത്. വിവാഹനാളിൽ അതിനു ചേരുന്ന ഡയമണ്ട് മോതിരവും സമ്മാനിച്ചു. ന്യുയോർക്കിലെ കാൻഡിൽ ലൈറ്റ് ഡിന്നറിന് ഇടയിലായിരുന്നു മഹേഷ് ഭൂപതി ലാറാ ദത്തയെ പ്രപ്പോസ് ചെയ്തത്. ഭൂപതി സ്വയം ഡിസൈൻ ചെയ്ത ഡയമണ്ട് റിങ് ആയിരുന്നു സമ്മാനം. 

ജെനീലിയ ഡിസൂസസയ്ക്ക് ഭർത്താവ് റിതേഷ് ദേശ്മുഖ് വിവാഹ ദിനത്തിൽ സമ്മാനിച്ചത് നിറയെ കല്ലുകൾ പതിച്ച വീതിയേറിയ ഡയമണ്ട് നെക്‌ലേസ്. ദിയ മിർസയെ ബിസിനസ് പാർട്ണർ കൂടിയായ ഭർത്താവ് സഹിൽ സംഗ വലിയ കല്ലു പതിച്ച ഡയമണ്ട് റിങ് ആണ് അണിയിച്ചത്. 

engagement-2.jpg.image.784.410