'കൻമദത്തിലേയും' 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്നതിലേയും മഞ്ജു വാര്യരെ അനുസ്മരിപ്പിക്കുന്നു സുജാത. ഉദാഹരണം സുജാത എന്ന ചിത്രത്തിലെ സുജാത. ഏറെ പ്രേക്ഷക പ്രതീക്ഷയുള്ളൊരു ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഗോപി സുന്ദർ ഈണമിട്ട ഒരു പാട്ട് പുറത്തിറങ്ങി. സാദാ വീട്ടമ്മയായി മഞ്ജു വാര്യർ എത്രമാത്രം കഥാപാത്രത്തോട് ഇഴുകി ചേർന്നിരിക്കുന്നുവെന്നു പറയുന്ന ദൃശ്യങ്ങളോടു കൂടിയ ലിറിക്കൽ വിഡിയോ.
ഗോപി സുന്ദർ ഈണമിട്ട ശാന്ത സുന്ദരമായൊരു മെലഡി ഗാനമാണിത്. കേൾക്കുമ്പോൾ സന്തോഷം തോന്നുന്ന സംഗീതം. 'കസവു ഞൊറിയുമൊരു പുലരി' എന്ന ഈ ഗാനം എഴുതിയത് ഡി.സന്തോഷ് ആണ്. പാടിയത് ഗായത്രി വർമ. സുമേഷ് പരമേശ്വർ, ബിജു, ഇടപ്പള്ളി അജിത് കുമാർ, കൊച്ചിൻ സ്ട്രിങ്സ് ഓർക്കസ്ട്ര എന്നിവരാണ് പാട്ടിന്റെ ഓര്ക്കസ്ട്രയിലുള്ളത്.