E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ആഷിക്ക് അബുവിനെതിരെ ദിലീപ് ആരാധകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aashiq-abu-dileep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംവിധായകൻ ആഷിക്ക് അബുവിനെതിരെ ദിലീപ് ആരാധകർ രംഗത്ത്. ദിലീപിനെ പിന്തുണച്ചെത്തിയ സംവിധായകരെ വിമർശിക്കാൻ ആഷിക്കിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപ് ഫാൻസ് ചോദിക്കുന്നു. നേരത്തെ ദിലീപിനെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പച്ച സെബാസ്റ്റ്യൻ പോളിനെയും ശ്രീനിവാസനെയും വിമർശിച്ച് ആഷിക്ക് അബു എത്തിയിരുന്നു. ദിലീപ് ഫാൻസിന്റെ ഔദ്യോഗിക പേജ് ആയ ദിലീപ് ഓൺലൈനിൽ ആണ് ആഷിക്കിനെതിരെ കുറിപ്പ് എഴുതിയിരിക്കുന്നത്.

ദിലീപ് ഓൺലൈനിൽ വന്ന കുറിപ്പ് വായിക്കാം–

ആഷിക്ക് അബുവിനോട് താങ്കൾ #അവളുടെയൊപ്പമോ #അവന്റെയൊപ്പമോ നിൽക്കൂ, പക്ഷെ താങ്കളേക്കാൾ അനുഭവ പരിജ്ഞാനവും അറിവും വിവരവും ഉള്ള മറ്റുള്ളവരും അതേപോലെ ചെയ്യണം എന്ന് വാശി പിടിക്കരുത്. 

മാത്രവുമല്ല ആരുടെ എങ്കിലും ഒപ്പമോ എതിരോ നിൽക്കണം എങ്കിൽ അതിനു വളയാത്ത ഒരു നട്ടെല്ല് വേണം. ഡോ. സെബാസ്റ്റ്യൻ പോൾ അല്ല ദിലീപിനെ അനുകൂലിച്ചു ആദ്യമായി പ്രതികരിച്ച വ്യക്തിയോ രാഷ്ട്രീയക്കാരനോ. ഇതിനു മുന്നേ പിസി ജോർജും ഗണേഷ്‌കുമാറും ഉൾപ്പെടെ ഉള്ള രാഷ്ട്രീയക്കാരും അടൂർ ഗോപാലകൃഷ്ണനെയും ശ്രീനിയേട്ടനെയും സിദ്ധിഖ് ഇക്കയെയും സലിം കുമാറിനെയും സുരേഷ്കുമാറിനെയും പോലുള്ള മുതിർന്ന സിനിമാക്കാരും ദിലീപിനെ അനുകൂലിച്ചു രംഗത്തു വന്നിരുന്നു. 

അവരോടു എതിർത്ത് നിൽക്കാൻ ഉള്ള നട്ടെല്ല് എന്തെ ഇല്ലാതെ പോയി. ഈ സംവിധായകർക്ക് എതിരെ ഫെഫ്കയിൽ പോലും താങ്കൾ ഒരക്ഷരം പറഞ്ഞിട്ടില്ല. ഇപ്പോൾ ഭരണ കക്ഷിയായ സ്വന്തം പാർട്ടിയെ ഡോ. സെബാസ്റ്റ്യൻ പോൾ പ്രതിരോധത്തിൽ ആക്കിയപ്പോൾ അതിനെതിരെ സംസാരിച്ചാൽ "താങ്കളുടെ" വനിതാ സംഘടനയ്ക്ക് പാർട്ടിയിൽ നിന്ന് ലഭിക്കാവുന്ന പിന്തുണ മാത്രമല്ലെ താങ്കളെ ഇതിനു പ്രേരിപ്പിച്ചത്? റിമ കല്ലിങ്ങൽ എന്ന് പേരുള്ള ഒരു നടി ഇരയാക്കപ്പെട്ട നടിയുടെ പേര് സോഷ്യൽ മീഡിയയിൽ പറഞ്ഞതിനോട് താങ്കളുടെ അഭിപ്രായ പ്രകടനവും എങ്ങും കണ്ടില്ല. ഇന്ത്യൻ നിയമ വ്യവസ്ഥിതിയിൽ അത് തെറ്റല്ലേ? അതും ആ നടിയെ അപമാനിക്കുന്നതിനു തുല്യമല്ലെ?

കൂടുതൽ വാർത്തകൾക്ക്