E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

അമ്മയായിട്ട് 18 വർഷം ; ഹൃദയത്തിൽത്തൊടും സുസ്മിതയുടെ കുറിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

susmitha-with-daughter
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

''ഞങ്ങൾക്കിരുവർക്കും 18 വയസ്സായി എന്നു പറഞ്ഞുകൊണ്ടാണ് മൂത്തമകൾ റീനിയുടെ 18–ാം ജന്മദിനത്തിൽ സുസ്മിത ആ കുറിപ്പെഴുതിയത്. എന്റെ പ്രിയപ്പെട്ടവൾക്ക് 18 വയസ്സായി. ഞാനൊരു അമ്മയായിട്ട് 18 വർഷവും. അതിസുന്ദരമായ ഒരു ജീവിതയാത്രയാണിത്'' എന്നു പറഞ്ഞുകൊണ്ടാണ് മകൾക്കൊപ്പമുള്ള ചിത്രം സുസ്മിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സെപ്റ്റംബർ നാലിനായിരുന്നു സുസ്മിതയുടെ മൂത്ത മകൾ റീനിയുടെ പിറന്നാൾ. അന്നാണ് മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് 41 വയസ്സുകാരിയായ സുസ്മിത അവളെ മുതിർന്നവരുടെ ലോകത്തേക്കു സ്വാഗതം ചെയ്തത്.

മുൻമിസ് യൂണിവേഴ്സ് കൂടിയായ സുസ്മിത 25–ാം വയസ്സിലാണ് ഒരു പെൺകുട്ടിയെ ദത്തെടുത്തത്. അവിവാഹിതയായ സ്ത്രീക്ക് കുട്ടികളെ ദത്തെടുക്കുന്നതിന് ഒരുപാടു കടമ്പകൾ കടക്കേണ്ടതുണ്ടായിരുന്നു. ഒടുവിൽ തന്റെ ആഗ്രഹം അവർ സാധിക്കുക തന്നെ ചെയ്തു.  ആദ്യത്തെ പെൺകുട്ടിയെ ദത്തെടുത്ത് വർഷങ്ങൾക്കു ശേഷം 2010 ൽ അവർ മറ്റൊരു പെൺകുഞ്ഞിനെക്കൂടി ദത്തെടുത്തു. കേവലം മൂന്നുമാസം പ്രായമായ കുഞ്ഞിനെയാണ് അന്നവർ ദത്തെടുത്തത്. അലീസ എന്നാണ് ആ കുട്ടിയുടെ പേര്. കഴിഞ്ഞമാസമായിരുന്നു അലീസയുടെ എട്ടാം പിറന്നാൾ.

പെൺമക്കളെപ്പറ്റിയും ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെപ്പറ്റിയുമൊക്കെയുള്ള വിശേഷങ്ങൾ സുസ്മിത ആരാധകരുമായി പങ്കുവയ്ക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. സുസ്മിതയുടെ പേരന്റിങ് രീതിയും ആളുകൾ ഏറെയിഷ്ടപ്പെടുന്നുണ്ട്. 

ഇന്ത്യൻ വായുസേനയിൽ ജോലി ചെയ്തിരുന്ന ഷുബേർ സെന്നിന്റേയും ഫാഷൻ ആർട്ടിസ്റ്റും ജ്വല്ലറി ഡിസൈനറും ആയിരുന്ന സുബ്ര സെന്നിന്റേയും മകളായി 1975 നവംബർ 19 ന് ഹൈദരാബാദിലാണ് സുസ്മിതസെൻ ജനിച്ചത്. ജനനം ഹൈദരാബാദിലായിരുന്നെങ്കിലും സുസ്മിത വളർന്നതും പഠിച്ചതുമെല്ലാം ഡൽഹിയിലാണ്. പഠനകാലത്ത് പത്രപ്രവർത്തകയാകാൻ മോഹിച്ച പെൺകുട്ടി പിന്നീട് മിസ്‌യൂണിവേഴ്സും ബോളിവുഡ് താരവുമായി. 1994-ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട് സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടിയത്. അതിനെത്തുടർന്ന് ഫിലിപ്പൈൻസിലുള്ള മനീലയിൽ വച്ച് നടന്ന മിസ്സ് യൂണിവേർസ് മത്സരത്തിൽ സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

മിസ്സ് യൂണിവേർസ് ആയിക്കഴിഞ്ഞതോടുകൂടി പല അവസരങ്ങളും സുസ്മിതയെ തേടി വന്നു. 1996-ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. ഈ സിനിമ ഒരു വിജയം ആയിരുന്നില്ല. പക്ഷേ തുടർന്ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം രക്ഷകൻ ഒരു വലിയ ഹിറ്റ് ആയിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ സുസ്മിത സെൻ അഭിനയിച്ച ഡേവിഡ് ധവാന്റെ ബിവി നം 1 എന്ന സിനിമ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് സുസ്മിതയ്ക്ക് നേടിക്കൊടുത്തു. 2004-ൽ പുറത്തിറങ്ങിയ മേൻ ഹൂം ന എന്ന ചിത്രമാണ് ഇതുവരെയുള്ള സുസ്മിതയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം.