ദിലീപിന് നീതി തേടി ഒരാളുടെ ഒറ്റയാള്‍ സമരം. പഴയകാല ഡാന്‍സ് മാസ്റ്ററും തെരുവു പ്രകടനങ്ങളിലൂടെ ശ്രദ്ധേയനുമായ ഡാന്‍സര്‍ തമ്പിയാണ് ദിലീപിന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിയില്‍ സമരത്തിനെത്തിയത്. ദിലീപിന്റെ ഫോട്ടോയും ദിലീപിനോടു കരുണ കാട്ടൂ എന്നാവശ്യപ്പെട്ടുന്ന ബാനറും ശരീരത്തു തൂക്കിയാണ് സമരത്തിനെത്തിയിട്ടുള്ളത്.
ഇടയ്ക്കിടെ സെക്രട്ടേറിയറ്റ് പടിക്കല്‍ പാട്ടും അഭ്യാസപ്രകടനങ്ങളുമായി എത്താറുള്ള ഡാന്‍സര്‍ തമ്പി നേരത്തെ സത്യന്റെയും പ്രേംനസീറിന്റെയും സിനിമകളിലെ ഡാന്‍സ് മാസ്റ്ററായിരുന്നു. ശശികുമാര്‍ സംവിധാനം ചെയ്ത കൊലകൊമ്പന്‍, ജമ്പുലിംഗം തുടങ്ങിയ ചിത്രങ്ങളിലും ഡാന്‍സ് മാസ്റ്ററായിരുന്നു തമ്പി.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദിലീപിന് നീതി നിഷേധിക്കുകയാണെന്നും എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രത്യക്ഷസമരം.