E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

''എനിക്ക് ഏദൻതോട്ടമല്ല, ഒരു 'ഡാൻസ്‌സ്കൂളാണ് ആവശ്യം''

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ramante-edanthottam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമ അല്ലെങ്കിൽ സാഹിത്യമെന്നാൽ ഒരു കാലഘട്ടത്തിന്റെ പ്രതിഫലനമാണ്. പലതരം  അറിവുകളിലൂടെ മനസിൽത്തങ്ങിയ പ്രധാനകഥാപാത്രത്തിന് ചുറ്റും സാഹചര്യങ്ങളുടെ വെളിച്ചത്തിലും വിധിയുടെ അരണ്ട ഇടനാഴികളിൽ മറഞ്ഞുതെളിഞ്ഞുയരുകയും താഴുകയും ചെയ്യുന്ന മറ്റു കഥാപാത്രങ്ങൾ ചേരുന്നതാണ്  കഥ. 

അത്തരം കഥയെ സ്‌ക്രീനിൽജീവിപ്പിച്ചെടുക്കുവാൻ സംവിധായകനും ഡയലോഗുകളും ഒപ്പം  നടീനടന്മാരും പ്രധാന പങ്ക് വഹിക്കുന്നു. രാമന്റെ ഏദൻ തോട്ടം എന്ന സിനിമ ഇപ്പോഴും ചർച്ചയിൽ ഇടം പിടിക്കുന്നതിന്റെ കാരണം മേൽപ്പറഞ്ഞ സ്ക്രീനിലെ കഥാപാത്രങ്ങൾ  പ്രേക്ഷകമനസുമായി അടുത്തിടപഴകുന്നു.

രാമന്റെ  ഏദൻതോട്ടം എന്ന സിനിമയിൽ മാലിനി എന്ന കേന്ദ്രകഥാപാത്രത്തിനു ചുറ്റും മറ്റുപല കഥാപാത്രങ്ങളുംചേർന്ന് ഒരു ചിത്രം പ്രേക്ഷകമനസ്സിൽ വരച്ചിടുന്നു. ഇവിടെ രാമൻ എന്നത് കേന്ദ്രകഥാപാത്രമായി തുല്യസ്ഥാനത്തു നിൽക്കുന്നുവെങ്കിലും പറയപ്പെട്ട വികാരവേലിയേറ്റങ്ങൾ മാലിനിയ്ക്ക് മുൻ‌തൂക്കം നൽകുന്നു. മാലിനി ഭർത്താവിൽ നിന്ന് അകന്നുകൊണ്ട് മറ്റൊരു ബന്ധം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന "ആരോപണം" വളരെയധികം പുരുഷപ്രേക്ഷകർക്ക് പരാതിയായിത്തന്നെ പറയുവാനുണ്ട്.   അവരൊക്കെയും മാന്യമായി ഭാര്യയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർ ആയതുകൊണ്ട് മാലിനിയ്ക്ക് അനുഭവമാകുന്ന സംഘര്ഷങ്ങൾ മനസിലാക്കണമെന്നില്ല.

ഭാര്യയെ ഒരു വ്യക്തി എന്ന നിലയിൽ ബഹുമാനിക്കുന്ന/പരിഗണന നൽകുന്ന ഏതൊരു ഭർത്താവിനും ഏദൻതോട്ടത്തെ പുച്ഛിക്കാൻ മാത്രമേ കഴിയൂ. എന്നാൽ, നമ്മുടെ സമൂഹത്തിൽ മാലിനിയെപ്പോലെ വീടിനുള്ളിൽ തളയ്ക്കപ്പെട്ട അനേകം ഭാര്യമാരുണ്ട്. കൂട്ടിൽ അടയ്ക്കപ്പെട്ട ഇത്തരക്കാർക്ക്  സ്നേഹത്തോടെ ഒരു വാക്കു പോലും നൽകാതെ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടുകയും ചെയ്യപ്പെടുന്ന സ്ഥിതിവിശേഷത്തെ അടിമത്തം എന്നാണോ വിളിക്കേണ്ടത്?

ഭർത്താവ് എന്ന മേൽക്കോയ്‌മ അടിച്ചേല്പിക്കപ്പെട്ട ഭാര്യ എന്ന സ്ത്രീയോട് മാലിനിയുടെ ഭർത്താവിനെപ്പോലെയുള്ളവർ കാട്ടുന്ന നിന്ദകൾ/പരിഗണനയില്ലായ്‌മ ഒക്കെയും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇന്നും നമുക്ക് ഇക്കാര്യത്തിൽ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. മാലിനി നൃത്തം ചെയ്യാൻ കഴിവുള്ളവളാണ്. "നിന്റെ അമ്മയേക്കാൾ ഭംഗിയായി നൃത്തം ചെയ്യാൻ ആർക്കാണ് കഴിയുക" എന്ന് മകളോടു മാലിനിയുടെ ഭർത്താവ് പറയുന്ന രംഗമുണ്ട്. ഭാര്യയുടെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും തന്റെ സന്തോഷത്തിനായി ഈഗോയാൽ ചുറ്റിവരിഞ്ഞു കൂട്ടിലടച്ച ഭർത്താവ്!

anu-sithara

മദ്യപാനവും പരസ്ത്രീ ബന്ധവും ആഭരണമായി കൊണ്ടുനടക്കുന്ന ഇയാൾക്ക് സദാചാരക്കോട്ടകൾ കെട്ടാൻ സമൂഹം മെനക്കെടില്ല. ആണിന് എന്തും ചെയ്യാം, കല്യാണം കഴിഞ്ഞു കുട്ടികളായാൽ ആ കുടുംബത്തിനും പിന്നെ സമൂഹത്തിനും വേണ്ടി ഭാര്യ സങ്കടങ്ങൾ നെഞ്ചിലൊതുക്കി മുന്നോട്ട് പൊയ്‌ക്കേണ്ടേയിരിക്കണം. വിവാഹമോചനത്തിനുള്ള നോട്ടീസ് കൈപ്പറ്റിയ ശേഷം അവളെ തിരിച്ചു വിളിക്കാൻ അവളുടെ ഡാൻസ് ക്ലാസിൽ വരുന്ന ഭർത്താവിനെ നോക്കുക! പിരിഞ്ഞു കഴിഞ്ഞാലും എനിക്ക് നിന്നിൽ അധികാരമുണ്ടെന്ന് തോന്നിപ്പിക്കും വിധം മാലിനിയുടെ കൈത്തണ്ടയിലെ ടാറ്റൂവിനെ ഇഷ്ടപ്പെടാതെയുള്ള പരാമർശം. അവിടെ സമൂഹം സ്ത്രീയെ അടിച്ചു താഴ്ത്തിക്കെട്ടുന്ന സദാചാരരീതിയെ വ്യക്തമായി പറഞ്ഞുവയ്ക്കുന്നു. 

രാമൻ എന്ന വ്യക്തി, മാലിനിയെ ഇഷ്ടപ്പെടുന്നെങ്കിൽ പോലും മറ്റൊരു അനാരോഗ്യകരമായ ബന്ധമായി അതിനെ വളർത്തുന്നില്ല. പകരം, മാലിനിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. രാമൻ എന്ന കഥാപാത്രം ചാക്കോച്ചൻ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. നഗരത്തിൽ താമസിക്കുന്ന ആളുകൾക്ക് വനാന്തരീക്ഷമുള്ള റിസോർട്ടുകൾ പ്രിയമാണ്. പ്രകൃതിയ്ക്ക് മനുഷ്യമനസിനെ എത്രത്തോളം സന്തോഷിപ്പിക്കാൻ കഴിയുമെന്നത് മനോഹരമായ ദൃശ്യങ്ങളായി ഏദൻതോട്ടമെന്ന റിസോർട്ട് സങ്കൽപ്പത്തിൽ ചൂണ്ടിക്കാട്ടുന്നു.

രണ്ടു കുടുംബങ്ങളെ നമുക്ക് കാട്ടിത്തരുന്നു ഈ സിനിമയിൽ. രണ്ടാമത്തെ കുടുംബത്തിൽ ഭർത്താവ് ഭാര്യയെ എത്ര വഴക്കുപറയുന്നെങ്കിലും അടിസ്ഥാനമായ സ്നേഹം വ്യതിചലിക്കാൻ സമ്മതിക്കുന്നില്ല. സിനിമ പിടിക്കാനായി ഉള്ളതെല്ലാം നശിപ്പിച്ച്, ഏതാവശ്യത്തിനും അയൽക്കാരോട് കടം വാങ്ങിക്കാൻ ആവശ്യപ്പെടുന്ന, സങ്കൽപ്പങ്ങളിൽ തെന്നിനടക്കുന്ന  മാലിനിയുടെ ഭർത്താവ് കുടുംബത്തോട് ആത്മാർത്ഥതയും കാട്ടുന്നില്ല. 

anu-sithara.png.image.784.410 (2)

മാലിനി വെറുമൊരു കഥാപാത്രമല്ല, നമുക്ക് ചുറ്റുമുള്ള അനേകം സ്ത്രീകളുടെ പ്രതിനിധിയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും ഈ സിനിമ സ്ത്രീമനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. രാമൻ എന്ന ഒരു ആശ്വാസശ്രോതസ് പലരും ആഗ്രഹിക്കുന്നുവെങ്കിൽ തന്നെയും അവയൊക്കെയും സദാചാരബോധത്തിന്റെ കരാളഹസ്തങ്ങളിലാണ്. സമൂഹം എന്തു പറയും, എന്ന വേലിക്കെട്ടുകൊണ്ടാണ് പല കുടുംബങ്ങളും നിലനിന്നു പോകുന്നത്. ഭർത്താവുമായി പിരിഞ്ഞ സ്ത്രീയെ രണ്ടാം തട്ടിലേയ്ക്ക് സമൂഹം തള്ളിയിടും. കുഞ്ഞുങ്ങൾക്ക് വേണ്ടിതള്ളിക്കൊണ്ടു പോകുന്ന കുടുംബജീവിതങ്ങളിൽ നിന്ദയുടെ കരിനിഴലുകൾക്കിടയിൽ വേറിട്ട് നിർത്തുവാൻ നിലാവിന്റെ ഒരു തരി വെളിച്ചം പോലുമുണ്ടാവില്ല. എന്നാൽ മാലിനി ഭാഗ്യവതിയാണ്. ധൈര്യപൂർവ്വം അവർ പുറത്തേയ്ക്ക് വന്നു ജീവിതം ഒറ്റയ്ക്ക് നേരിടുന്നു.

ഓരോ കഥാപാത്രവും ഓരോ സന്ദേശം നൽകുന്നുവെങ്കിലും മാലിനിയുടെ സന്തോഷങ്ങളിൽ ചിലരെങ്കിലുമൊക്കെ പുരികം ചുളിക്കുന്നുണ്ട്. സ്ത്രീകളെ വഴിതെറ്റിക്കാനുണ്ടാക്കിയ സിനിമ എന്നൊക്കെ കമന്റുകൾ കണ്ടു. തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെയും അതിലുപരി ക്ലാരയെയും ഇന്നും നെഞ്ചിലേറ്റി വാഴ്ത്തുന്ന മലയാളസിനിമാപ്രേക്ഷകർക്ക് മാലിനിയെ സ്വീകരിക്കാൻ പറ്റാത്തത് ഭാര്യവർഗ്ഗത്തിന്റെ അടിമത്തത്തെ ചൂണ്ടിക്കാട്ടുന്നു. ഭാര്യ എന്നാൽ വീട്ടിലെ ജോലി ചെയ്തു കുഞ്ഞുങ്ങളെയും വളർത്തി ഭർത്താവിന് സേവനം ചെയ്തു തളർന്നുറങ്ങുന്നവൾ ആകണമെന്നാണ് ഈ ആധുനികലോകത്തിലും വയ്പ്പ്. സ്ത്രീകൾക്ക് ബന്ധനം നൽകുന്ന ഒരേർപ്പാട് പോലെ വിവാഹജീവിതം മാറുന്നതിലൂടെ അടുത്തതലമുറയിൽ വിവാഹവ്യവസ്ഥയുടെ പ്രാധാന്യം ഒട്ടുമേയില്ലാതാകും. ലീവിങ്ങ് ടുഗെദർ സങ്കൽപങ്ങൾ ഇന്നത്തേതിനേക്കാൾ പ്രചരിച്ചു തികച്ചും പാശ്ചാത്യ സങ്കൽപ്പം   പ്രയോഗികമായി പൊതുവേ അംഗീകരിക്കപ്പെടും.  

anu-sithara

രാമനും മാലിനിയും നല്ല വ്യക്തികളായി ആരോഗ്യപരമായ ബന്ധം നിലനിർത്തുന്നതാണ് സിനിമയുടെ അവസാനക്കാഴ്ചകൾ. വിവാഹത്തിന് ശേഷം പുരുഷസുഹൃത്തുക്കൾക്ക് പ്രവേശനമില്ല അല്ലെങ്കിൽ സ്ത്രീ സുഹൃത്തുക്കൾക്ക് പ്രവേശനമില്ല എന്നൊരു 'നിരോധനാജ്ഞ'അലിഖിതമായി ഭൂരിഭാഗം ജീവിതങ്ങളിലും കാണപ്പെടുന്നു. പറഞ്ഞതൊക്കെയും മാലിനിയെപ്പോലുള്ള ഇടത്തരം കുടുംബങ്ങളിലെ ഭാര്യമാരുടെ ജീവിതങ്ങളാണ്. ജോലിയും പണവും ഉള്ള സ്ത്രീകൾക്ക് ഇത്തരം വേലിക്കെട്ടുകളിൽ നിന്ന് പുറത്തേയ്ക്ക് വരിക എളുപ്പമാണ്. എന്നാൽ മാലിനിയെപ്പോലുള്ള പരാശ്രയ ജീവികൾക്ക് പുറംലോകമെന്നാൽ ഉൾഭയമാണ്. എന്തും സഹിച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്നതും സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയില്ല എന്ന തോന്നലു കൊണ്ടാണ്. ഒരു പക്ഷേ മാലിനി ആത്മഹത്യ ചെയ്യുന്നത് ക്ലൈമാക്സ് ആക്കിയിരുന്നെങ്കിൽ നെറ്റിചുളിക്കലുകൾ കുറഞ്ഞേനേ.