E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ദിലീപിന് ഇങ്ങനെയൊക്കെ ചെയ്യിക്കാനൊക്കുമോ ? ഉണ്ണി ശിവപാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

unni-shivapal Photo Credit Facebook
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപിനെ പിന്തുണച്ച് നടൻ ഉണ്ണി ശിവപാല്‍. ദിലീപിന് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്നും മാധ്യമങ്ങള്‍ അദ്ദേഹത്തെ വിറ്റ് കാശാക്കുകയാണെന്നും ഉണ്ണി പറയുന്നു.

ഉണ്ണിയുടെ കുറിപ്പ് വായിക്കാം–

എന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നു 'ദിലീപിന് ' ഇങ്ങനെയൊക്കെ ചെയ്യിക്കാനൊക്കുമോ ? കഴിയില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ഒരു സിനിമാ സഹപ്രവർത്തകൻ എന്നതിൽ ഉപരി "ദിലീപിനോട് " ഒരുതരത്തിലുള്ള അടുപ്പവും , ബന്ധവും വച്ചുപുലർത്തുന്നില്ലാത്ത എന്നെ ഇത്തരത്തിൽ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത് എന്റേതായ കാഴ്‌ച്ചപ്പാടുകളും , സത്യം ഒരിക്കലും കാണാതെ പോകരുത് എന്ന എന്റേതായ നിസ്വാർത്ഥമായ ചിന്താധാരകളുമാണ് ഈ കുറിപ്പിനാധാരം .

സ്വാകാര്യ ദുഃഖങ്ങൾ കടിച്ചമർത്തി സമൂഹത്തെ ആകമാനം കുടുകുടാ ചിരിപ്പിച്ച വിശ്വോത്തര കലാകാരൻ "ചാർളി ചാപ്ലിനു " സമൂഹത്തിലെ ഒരുപറ്റം ആൾക്കാർ തിരിച്ചുനൽകിയതു കണ്ണീരും , കൈപ്പുനീരും മാത്രമായിരുന്നു എന്ന സത്യം ഞാൻ വിസ്മരിക്കുന്നില്ല .

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ഒരുവ്യക്തിയെ , വാത്സല്യ നിധിയായ ഒരച്ഛനെ മാധ്യമ വിചാരണനടത്തി കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങൾ എന്തുനേടി ? ഏറെ പോപ്പുലറായ ഒരുവ്യക്തിയേയും , അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെയും തേജോവധം ചെയ്യുക വഴി നിങ്ങളുടെ പരസ്യവരുമാനം പാതിന്മടങ്ങു വർധിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ കവിഞ്ഞു എന്തു കാട്ടുനീതിയാണ് നിങ്ങൾ ഇതിലൂടെ നടപ്പിലാക്കിയത് ? ഇതിനുള്ള എന്തധികാരമാണ് നിങ്ങള്‍ക്ക് പൊതുസമൂഹവും , നിലവിലെ നീതിന്യായ വ്യവസ്ഥയും എപ്പോഴാണ് അനുവദിച്ചുതന്നിട്ടുള്ളത് ?

ദിലീപിന്റെ ബന്ധു മിത്രാദികളോ ,അനുഭാവികളോ അവരുടെ അറിവിന്റെ വെളിച്ചത്തിൽ ദിലീപിന്‌ അനുകൂലമായി രണ്ടുവാക്ക് പറഞ്ഞാൽ , അതിനെ " സോഷ്യൽ മീഡിയ മാർക്കറ്റിങ് സ്‌ട്രാറ്റജി " എന്നു അധിക്ഷേപിച്ചു തുടർചർച്ചകള്‍നടത്തി അതും വിറ്റു കാശാക്കും . ഇതിലൂടെ നിങ്ങളുടെപരസ്യ വരുമാനം പതിന്മടങ്ങു വർധിപ്പിക്കുവാൻകഴിഞ്ഞു എന്നതിൽ കവിഞ്ഞു എന്തു മാധ്യമ ധർമ്മമാണ് ഇതിലൂടെ നടത്തിപ്പോരുന്നത് ? 

ആത്യന്തികമായി കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പിന്നീടൊരിക്കൽ ദിലീപ് തെറ്റുകാരനല്ലെന്നു കോടതി കണ്ടെത്തിയാൽ , അത്യുന്നത നീധി പീഠത്തിന്റെ ആ വിധിയെ എങ്ങിനെ നിങ്ങൾ വ്യാഖ്യാനിക്കും ? അതോ , ഊഹാപോഹങ്ങളുടെയും, മുൻ വിധികളുടെയും, സ്വാർത്ഥ താല്പര്യത്തിന്റെയും അടിസ്ഥാനത്തിൽ നിങ്ങൾ നടത്തിയ പൂർവ വിചാരണകളത്രയും ഒറ്റശ്വാസത്തിൽ വിഴുങ്ങുകയല്ലാതെ വേറെന്തു കാട്ടികൂട്ടാനാകും നിങ്ങൾക്ക് ?

മുൻവിധികളോടെയുള്ള കരുനീക്കങ്ങൾ നടത്തി, ദിലീപ് എന്ന ജനപ്രിയ കലാകാരനെ പ്രേക്ഷകലക്ഷങ്ങളുടെ മുൻപിൽ കുറ്റക്കാരനായി മുദ്രകുത്തിയപ്പോൾ നിങ്ങൾക്ക് , നിങ്ങളുടെ കള്ളക്കഥകൾ തത്കാലം വിജയിച്ചെന്നു തോന്നാം , എന്നാൽ ചില്ലിക്കാശിനുവേണ്ടി നടത്തുന്ന ഈ കൊടും ക്രൂരകൃത്യങ്ങൾക്കും , നിങ്ങൾക്കും കാലം മാപ്പുനൽകില്ലെന്നുറപ്പാണ് .

പണ്ടൊക്കെ പത്ര മാധ്യമങ്ങൾക്കു ഒരബദ്ധം പിണഞ്ഞാൽ , പിന്നീട് യാഥാർഥ്യം മനസിലാക്കി ഒരു ക്ഷമാപണ കുറിപ്പിലൂടെ തെറ്റു തിരുത്തുക പതിവായിരുന്നു. അത്തരം മാധ്യമ ധർമ്മങ്ങൾക്കു ജനപിന്തുണ ഏറേയായിരുന്നു താനും. എന്നാൽ ഇന്നു നിലവിലെ നിയമ സംഹിതയെ മൊത്തത്തിൽ " ഹൈ ജാക്ക് " ചെയ്ത്, പൊതു സമൂഹത്തെയും , നിയമസംഹിതയേയും കുഴപ്പത്തിലാക്കി തങ്ങളാണ് " സർവാധിപർ " എന്ന തോന്നലാകാം നിങ്ങളെകൊണ്ടിങ്ങിനെയൊക്കെ കാട്ടിക്കൂട്ടുന്നത് എന്നേതോന്നുകയുള്ളൂ തന്മൂലം നിങളുടെ പിൻഗാമികളോടു കാണിക്കുന്ന ഈ കൊടും ക്രൂരത സ്വയം വിമർശനത്തിലൂടെയെങ്കിലും തിരുത്തേണ്ട കാലം അധിക്രമിച്ചു എന്നെങ്കിലും തിരിച്ചറിഞ്ഞാൽ നന്ന്‌ .

ശൈശവ ദശയിൽ ടെലിവിഷനെ പത്രമാധ്യമങ്ങൾ " വിഡ്ഢി പെട്ടി " എന്നുവിളിച്ച ആ "ചെല്ലപ്പേര് " തീർത്തും അന്വർത്ഥം ആക്കിമാറ്റാതെ , പുനർ ചിന്തനം നടത്തി ഇനിയെങ്കിലും പൊതുസമൂഹത്തെ " ബ്രേക്കിംഗ് ന്യൂസിൽ " തളച്ചിടാതെ നിലവിലെ നീതിന്യായ വ്യവസ്ഥയ്‌ക്കനുസരിച്ചു നിലകൊള്ളുകയാണുചിതം.

മലയാള ടെലിവിഷൻ മേഖലയിൽ പ്രവർത്തിച്ചു ഒരുമുൻകാല പ്രവർത്തകൻ കൂടിയായ എന്നെകൊണ്ടിത്രയ്ക്കു പ്രതിഷേധം അറിയിക്കാൻ കാരണം സമീപകാലത്തെ മാധ്യമങ്ങളിലൂടെ കെട്ടിച്ചമച്ചുവിട്ട. പല പല വാർത്തകളും എന്നെ അത്രമാത്രം വേദനിപ്പിച്ചു എന്നുള്ളതുതന്നെയാണ്. ധർമ്മവും , നീതിയും ഏവർക്കും ഒരുപോലെ ലഭ്യമാകട്ടെ എന്നപ്രാർത്ഥനയോടെ ,

സ്വന്തം

ഉണ്ണീ ശിവപാൽ