E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അജയ്‌യെ എന്നും ശുണ്ഠി പിടിപ്പിക്കുന്നത് എന്റെ ഈ സ്വഭാവം : കജോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ajay-kajol.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹിറ്റ്ലിസ്റ്റുകളിലൂ‌ടെ ബോളിവുഡിന്റെ പൊന്നോമനയായ താരമാണ് നടി കജോൾ. പക്വതയാർന്നതും കുട്ടിത്തം തുളുമ്പുന്നതും തുടങ്ങി കഥാപാത്രം എന്തു തന്നെയായാലും അവയൊക്കെ കജോളിന്റെ കയ്യിൽ ഭദ്രമായിരുന്നു. പക്ഷേ സിനിമയിൽ മാത്രമേ കജോളിന് അഭിനയിക്കാനറിയൂ, ജീവിതത്തിൽ നേരെ വാ നേരെ പോ രീതിക്കാരിയാണ് കക്ഷി. ഈ ഒരൊറ്റ കാര്യത്തിന് ഭർത്താവും നടനുമായ അജയ് ദേവ്ഗണിൽ നിന്നും മിക്കവാറും വഴക്കു കേൾക്കാറുമുണ്ടത്രേ താരം. 

തനിക്ക് നയപരമായി സംസാരിക്കാൻ അറിയില്ലെന്നതാണ് അജയ്‌യുടെ പരാതി, അതു പലപ്പോഴും കുഴപ്പത്തിൽ കൊണ്ടുചാടിക്കുന്നതും അജയ്‌യെ തന്നെ. പാർട്ടിക്കിടെയും മറ്റുമൊക്കെ താൻ മുൻപിൻ നോക്കാതെ കാര്യങ്ങൾ തുറന്നടിച്ചു പറയുന്നതിനെ അജയ് ശകാരിക്കാറുണ്ട്. പക്ഷേ താൻ നല്ല ഉദ്ദേശത്തോടെ തീർത്തും സൗമ്യമായാണ് അവ അവതരിപ്പിക്കാറുള്ളതെന്നും കജോൾ പറയുന്നു. നയപരമായി പെരുമാറൽ തന്നെ സംബന്ധിച്ചു പാടാണെന്നും ആളുകൾ തന്നോട് ഒരുപാടു പൊറുക്കുന്നുണ്ടാകുമെന്നും കജോൾ പറഞ്ഞു. 

ഫാഷൻ സംബന്ധമായ കാര്യങ്ങളിലും താരത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. എയർപോർട്ടിലും മറ്റും പോകുമ്പോൾ പോലും തങ്ങളുടെ വേഷവിധാനത്തിനും സ്റ്റൈലിനും പ്രാധാന്യം നൽകുന്നതിനെയാണ് കജോൾ ഏറ്റവും വെറുക്കുന്നത്. എല്ലാ സമയവും പെർഫെക്റ്റ് ആയിരിക്കുക എന്നത് നടക്കുന്ന കാര്യമല്ല, ഫ്ലൈറ്റ് യാത്ര കഴിഞ്ഞു വരുന്ന ഭൂരിഭാഗം പേരും ഒരു ദുരന്തം കഴിഞ്ഞതുപോലെയാകും വരാറുള്ളത്. തനിക്കു കംഫർട്ടബിൾ ആകുന്ന സാധാരണ വസ്ത്രങ്ങളാണ് എയർപോർട്ടുകളിൽ പോകുമ്പോൾ ഉപയോഗിക്കാറുള്ളത്. 

യാത്രയ്ക്കിടെ ഒരിക്കലും ഹൈഹീ‍ല്‍സ് ധരിച്ചു പോകാൻ തനിക്കു കഴിയില്ല. സൈസ് സീറോ സങ്കൽപം എന്താണെന്നു തനിക്കറിയില്ലെന്നും കജോൾ പറയുന്നു. സിനിമയ്ക്കുള്ളിൽ തങ്ങൾ ഫാഷൻ സങ്കൽപങ്ങൾക്കനുസരിച്ചു നടക്കുമെങ്കിലും ജീവിതത്തിൽ അതിനൊരൽപം അതിർവരമ്പിടേണ്ടതുണ്ടെന്നും കജോൾ പറഞ്ഞു. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :