മലയാള ചലച്ചിത്രഗാനരംഗത്ത് മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒരുശൂന്യതയ്ക്ക് ഒന്‍പത് വയസ്. പ്രിയ ഗായിക ശാന്താ പി.നായര്‍ വിട്ടുപിരിഞ്ഞെങ്കിലും പാടിതീര്‍ത്ത പാട്ടുകളിലൂടെ ഇന്നും ജീവിക്കുന്നു.
ഇന്നലകളിലെ ഗാനങ്ങളെല്ലാം മലയാളിക്ക് എന്നും പ്രിയമുള്ള ഒാര്‍മകളാണ്. ആ ഒാര്‍മകളിലേക്ക് ഒഴുകിയെത്തുന്ന ശബ്ദങ്ങളിലൊന്നിന്റെ ഉടമയാണ് ശാന്ത പി.നായര്‍. കാല്പനിക സങ്കല്‍പ്പങ്ങള്‍ക്ക് വാസന്തരാവുകളുടെ വാതില്‍ തുറന്നു നല്‍കിയ ആ ശബ്ദം ഇന്നും നിറഞ്ഞുനില്‍ക്കുന്നു.
1953 ല്‍ '്തിരമാല' എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക്. കൂടപ്പിറപ്പ് എന്ന ചിത്രത്തിലെ 'തുമ്പി തുമ്പി വാ വാ' എന്ന ഗാനം ശാന്തയെ പ്രശസ്തിയിലേക്കുയര്‍ത്തി.കാലങ്ങള്‍താണ്ടിയ ആ ശബ്ദമാധുരിയുടെ ഒഴുക്കിന് മാറ്റുകൂട്ടിയ ഒട്ടേറെ ഗാനങ്ങള്‍.
ഗാനഗന്ധര്‍വന്‍ യേശുദാസ് ആദ്യ യുഗ്മഗാനം പാടിയത് ശാന്താ പി.നായര്‍ക്കൊപ്പമായിരുന്നു. 1962 ല്‍ പുറത്തിറങ്ങിയ 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിലൂടെ .
നാടന്‍ശീലുകളുടെ ലാവണ്യമിഴചേര്‍ത്ത പാട്ടുകള്‍ ബാക്കിവച്ച് പ്രിയഗായിക വിട്ടുപിരിഞ്ഞെങ്കിലും, സംഗീതപ്രേമികളില്‍ ആ വേര്‍പാടിന്റെ മുറിവുണക്കുന്നത് ഇന്നലകളില്‍ അവര്‍ പാടിതീര്‍ത്ത പാട്ടുകളുടെ സ്വരമാധുരിയാണ്