ഭിന്നലിംഗക്കാരുടെ ജീവിതം വരച്ചു കാട്ടുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. നവാഗത സംവിധായകന് പ്രവി നായരാണ് 'അവള്' എന്നു പേരിട്ടിരിയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിലെ പാട്ടുകളുടെ റെക്കോര്‍ഡിങ് കോഴിക്കോട് നടന്നു.
ഭിന്നലിംഗക്കാര്‍ ആരെന്നും അവരുടെ ജീവിതം എങ്ങനെയെന്നും പറയുകയാണ് അവള് എന്ന ചിത്രത്തിലൂടെ. സ്ത്രീയായി ജനിച്ച് പുരുഷ മനസോടെ ജീവിയ്ക്കേണ്ടി വരുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ഭിന്നലിംഗക്കാര്‍ നേരിടുന്ന വെല്ലുവിളിയും പ്രതിസന്ധികളുമെല്ലാം പച്ചയായി ആവിഷ്ക്കരിയ്ക്കുകയാണ് സംവിധായകന്. സെപ്റ്റംബര്‍ അവസാനം ചിത്രം തീയറ്ററുകളിലെത്തിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.