സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു. സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ സോനു. അജയ് ആണ് വരൻ.
നൃത്തകി കൂടിയായ സോനുവിന്റെ പ്രീ വെഡ്ഡിങ് ഷൂട്ട് വീഡിയോ യൂട്യൂബിൽ ട്രെൻഡിങാണ്. വെള്ളായണി സായ്കൃപയിൽ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ കെ. സതീഷ് കുമാറിന്റെയും ഡോക്ടർ ശ്രീകലയുടെയും മകളാണ് സോനു. സോനുവിന് ഒരു സഹോദരനുണ്ട്.