E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

460 കോടി! റെക്കോർഡുകൾ തകർത്ത് ഡെസ്പാസീറ്റോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

despasito
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏറ്റവുമധികം സ്ട്രീം ചെയ്ത വിഡിയോ എന്ന റെക്കോർഡ് ഡെസ്പാസീറ്റോ എന്ന പാട്ടിന്. അതായത് യുട്യൂബ് ഉൾപ്പെടെ ലോകത്തിലുള്ള എല്ലാ ഡിജിറ്റൽ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളിലും കൂടി ഏറ്റവുമധികം പ്രാവശ്യം ആളുകൾ കണ്ട വിഡിയോ ഡെസ്പാസീറ്റോ എന്ന പാട്ടാണ്. ജസ്റ്റിൻ ബീബറുടെ സോറി ഉൾപ്പെടെയുള്ള ഇംഗ്ലിഷ് പാട്ടുകളെ പിന്തള്ളിയാണ് ഈ സ്പാനിഷ് ഗാനം ഈ നേട്ടം സ്വന്തമാക്കിയത്. ജസ്റ്റിൻ ഈ ഡെസ്പാസീറ്റോയ്ക്കു തയ്യാറാക്കിയ റീമിക്സ് ഉൾപ്പെടെ 460 കോടിയിലധികം പ്രാവശ്യമാണ് ഈ പാട്ട് ആളുകൾ കണ്ടത്. നിലവിൽ യുട്യൂബ് വഴി ഏറ്റവുമധികം ആളുകൾ കണ്ട വിഡിയോ എന്ന ഗണത്തിൽ മൂന്നാം സ്ഥാനത്താണ്. 

ഡെസ്പാസീറ്റോ എന്ന വാക്കിന്റെ അർഥം പതിയെ എന്നാണ്. എന്നാൽ ഈ പാട്ട് യുട്യൂബിൽ എത്തിയ അന്നുമുതൽ കുതിക്കുകയാണ്. സ്പാനിഷ് താളത്തിന്റെ മാസ്മരികതയിലുള്ള ഗാനത്തിന് ജസ്റ്റിൻ ബീബർ തന്റെ വേർഷൻ വരെ പുറത്തിറക്കി. ഈ റീമിക്സും പാട്ടിന്റെ പ്രശസ്തിയ്ക്ക് ആക്കം കൂട്ടി. കഴിഞ്ഞ പത്ത് ആഴ്ചകളിൽ ഒമ്പതിലും ബ്രിട്ടനിലെ ചാർട്ട് ബീറ്റിൽ ഒന്നാമതെത്തിയ പാട്ടും ഇതായിരുന്നു. ബ്രിട്ടണ്‍ കേൾവിക്കാരുടെ പ്രിയപ്പെട്ടതായി ഏറ്റവുമധികം കാലം നിലനിന്ന വിദേശ ഗാനവും ഇതുതന്നെയാണ്.  വീവോ വഴി ഒരു ദിവസം ഏറ്റവുമധികം ആളുകൾ കണ്ട സ്പാനിഷ് ഗാനവും ഇതുതന്നെയാണ്. 22 ദിവസം കൊണ്ട് 20 കോടി പ്രേക്ഷകരെ നേടി വേറെയും റെക്കോർഡു തീർത്തു. 154 ദിവസം കൊണ്ട് 200 കോടി പ്രേക്ഷകരെ യുട്യൂബിൽ നേടി വീണ്ടും റെക്കോർഡ്.

ലൂയിസ് ഫോൺസിയും എറികാ എൻഡറും ചേർന്നാണ് പാട്ട് എഴുതിയത്. ലൂയി ഫോൺസിയാണ് പാടിയത്. റാപ്പർ ഡാഡി യാങ്കിയാണ് പാടി അഭിനയിച്ചത്. നാലു മിനുട്ട് 42 സെക്കൻഡ് ദൈർഘ്യമുള്ള പാട്ടിന്റെ വിഡിയോയിലെ ദൃശ്യങ്ങൾ കണ്ട് അവിടം തേടിയിറങ്ങിയവർ ചേർന്നു തീർത്തത് വേറൊരു ചരിത്രം. പ്യൂർട്ടോറിക്കയാണ് ഈ പാട്ടിന്റെ ജന്മ ദിനം. സ്ഥലങ്ങൾ കാണാൻ ആളുകള്‍ ഇവിടേയ്ക്ക് ഒഴുകിയതോടെ രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖല പച്ചപിടിച്ചു. പൊതുകടത്തിൽ മുങ്ങി പാപ്പരായ രാജ്യം അങ്ങനെയാണു കരയ്ക്കു കയറിയത്. ഒരു പാട്ട് ദേശാന്തരങ്ങളും ഭാഷാ സംസ്കാര ഭേദങ്ങളും മറികടന്ന് ലോകത്തെ ഒന്നിപ്പിയ്ക്കുന്ന കാഴ്ച മാത്രമല്ല ഇവിടെ കണ്ടത് അത് എങ്ങനെ മനുഷ്യ ജീവിതത്തെ സ്വാധീനിയ്ക്കുകയും ചെയ്തുവെന്നാണ് ഈ പാട്ട് കാണിച്ചു തരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :