ഫഹദ് ഫാസില്‍ പാടി അഭിനയിച്ച തേച്ചില്ലേ പെണ്ണേ എന്ന രസകരമായ ഗാനത്തിനു ശേഷം വീണ്ടും ഗോപി സുന്ദർ-ഹരിനാരായണൻ കൂട്ടുകെട്ടിന്റെ ഒരു വികൃതിപ്പാട്ടു കൂടി പുറത്തിറങ്ങി. ചങ്ക്സ് എന്ന ചിത്രത്തിലേതാണീ ഗാനം. ഹണി റോസും സംഘവും ആടിപ്പാടുന്ന പാട്ടില്‍ മലയാളത്തിലെ സൂപ്പർ യുവതാരങ്ങളുടെയെല്ലാം പേര് എടുത്തു പറയുന്നുണ്ട്. ഇവരുടെയത്രയൊന്നും സൗന്ദര്യം തനിക്കില്ലേെയന്നു പരിഭവിച്ച് ആടിപ്പാടുന്ന നടനും സംഘവും നമ്മെ ചിരിപ്പിക്കും.
അഴകേ കണിമലരേ...എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസർ ആണു പുറത്തിറങ്ങിയത്. റംഷിയാണ് ഈ പാട്ട് പാടിയത്. ബാലു വർഗീസ് ആണ് ഒമർ ലാലു ചിത്രത്തിലെ നായകൻ. വിശാല്‍ കുപ്പി, ധർമജന്,ഗണപതി, ലാൽ, സിദ്ധിഖ്, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വൈശാഖ് രാജനാണു സംവിധാനം. അനീഷ് ഹമീദും സനൂപ് തൈക്കൂടവും ചേർന്നാണു തിരക്കഥ.