ലോക സംഗീതദിനത്തില്‍ പാട്ടുപാടി നടന് ജഗതി ശ്രീകുമാര്‍. സ്വകാര്യ എഫ്.എമ്മും വയലാര്‍ സംസ്കാരിക വേദിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാറിന്റ ശബ്ദം കേൾക്കാൻ മലയാളിയ്ക്ക് അവസരമൊരുങ്ങിയത്. ലോകസംഗീതദിനത്തിൽ ജഗതിയ്ക്ക് ഇഷ്ടപ്പെട്ട വയലാർ ഗാനങ്ങളുമായി ആയിരുന്നു സാംസ്കാരികവേദിയുടെ പ്രവർത്തകർ പേയാടെ വീട്ടിലെത്തിയത്. ഒപ്പം പാടാമോയെന്ന് ചോദിച്ചപ്പോൾ ജഗതിയ്ക്ക് സന്തോഷ·ം 2012 മാർച്ച് പത്തിനാണ് ജഗതിയ്ക്ക് വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കേൽക്കുന്നത്. അതിനുശേഷം ആദ്യമായാണ് ജഗതിയുടെ ശബ്ദം മലയാളികൾ കേൾക്കുന്നത്.
Advertisement