റിലീസിന് തയാറെടുക്കുന്ന വിനീത് ശ്രീനിവാസന് ചിത്രം ഒരു സിനിമക്കാരനിലെ ആദ്യ പാട്ട് പുറത്ത് വന്നു. ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
രജീഷ വിജയനാണ് നായിക. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു സിനിമക്കാരന്. പേരുപോലെ തന്നെ സിനിമ സ്വപ്നം കണ്ട് ജീവിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.
മനോഹര ദൃശ്യങ്ങളാല്‍ സമ്പന്നമാണ് പാട്ട്. സുധീര്‍ സുരേന്ദ്രനാണ് ഛായാഗ്രഹണം. റഫീക്ക് അഹമ്മദ് പാട്ടെഴുതിയിരിക്കുന്നു. സംഗീതം ബിജിബാല്‍. ഹരിചരണും ശ്വേത മോഹനുമാണ് ആലാപനം. ഈദ് റിലീസായാണ് സിനിമ തിയറ്ററുകളില്‍ എത്തുക. പാട്ടിന് വലിയ സ്വീകരണമാണ് ചലചിത്രപ്രേമികള് നല്‍കിയത്.