ആരാധകർക്ക് സന്തോഷവാർത്തയായി നാഗചൈതന്യ സമാന്ത വിവാഹത്തീയതി പുറത്തു വന്നു. ഒക്ടോബർ ആറിനായിരിക്കും വിവാഹമെന്നാണ് ഇരുകുടുംബങ്ങളോടും അടുത്ത വൃത്തങ്ങൾ പറയുന്നത്. ഹൈദരാബാദിൽ വച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. തെലുങ്ക് സൂപ്പർ താരം താരം നാഗാർജുനയുടെ പുത്രനാണ് നാഗചൈതന്യ.
നാഗചൈതന്യ –സമാന്ത താരജോടികൾക്ക് ആരാധകർ ഏറെയാണ്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിന്റെ തെലുങ്കിൽ അഭിനയിച്ചതും നാഗചൈതന്യയായിരുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ഇൗ വർഷം ജനുവരിയിൽ നടത്തിയിരുന്നു. കരാർ ഒപ്പിട്ട ചിത്രങ്ങൾ തീർക്കുന്നതിന്റെ തിരക്കിലാണ് ഇരുവരും.