കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയിട്ടും ഉത്തരം കിട്ടാത്ത ചോദ്യമാണ് സമ്മർ ഇൻ ബത്ലഹേമിലെ പൂച്ചയെ അയച്ച അജ്ഞാത കാമുകിയാര്? 1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. സുരേഷ്ഗോപി, ജയറാം, മഞ്ജുവാര്യർ, മോഹൻലാൽ എന്നിവൽ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. സിനിമയുടെ അവസാനം ജയറാമിന് പൂച്ചയെ അയക്കുന്നത് നാലുകസിൻസിൽ ആരാണെന്ന് ഇതുവരെയും അറിയില്ല.
സിനിമയിൽ മുഖ്യവേഷത്തിൽ അഭിനയിച്ച ശ്രീജയ അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ;
ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന് ഒരിക്കലും സ്പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമെ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്.
നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് ശ്രീജയ. ഒരു പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സമ്മർ ഇൻ ബത്ലഹേമിലെ അജ്ഞാതകാമുകിയെക്കുറിച്ച് ശ്രീജയ പറഞ്ഞത്.