മഞ്ജുവാര്യർ നായികയാകുന്ന ഉദാഹരണം സുജാതയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍ വിധവയും 15 വയസുകാരിയുടെ അമ്മയായും വേഷമിടുന്ന. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തലസ്ഥാന നഗരിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാര്ട്ടിന് പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജ്ജുമാണ് നിർമാതാക്കൾ.
തോപ്പില്‍ ജോപ്പനു ശേഷം മംമ്ത മോഹന്‍ദാസ് വേഷമിടുന്ന ചിത്രം കൂടിയാണിത്. ജില്ലാ കലക്ടറായാണ് മംമ്ത ഈ ചിത്രത്തിലെത്തുന്നത്. ഇതാദ്യമായാണ് മഞ്ജു വാര്യരോടൊപ്പം മംമ്ത അഭിനയിക്കുന്നത്.
15 വയസുകാരിയായ മകളെ വളര്‍ത്താനായി വളരെയധികംം കഷ്ടപ്പാട് അനുഭവിക്കുന്ന സുജാതയായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചെങ്കല്‍ച്ചൂളയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്.