E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

22 വര്‍ഷം മുമ്പ് ആരാധികയ്ക്ക് അക്ഷയ് കുമാര്‍ അയച്ച കത്ത് വൈറല്‍!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

akshay-letter
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളിവുഡിലെ മിസ്റ്റര്‍ ക്ലീന്‍ ആയാണ് അക്ഷയ് കുമാര്‍ എപ്പോഴും അറിയപ്പെടുന്നത്. യാതൊരുവിധ ദുശ്ശീലങ്ങളും ഇല്ല. സ്റ്റൈലിഷ്. ആയോധനകലയുടെ അംബാസഡര്‍. ഫിറ്റ്‌നസില്‍ എത്ര തിരക്കാണെങ്കിലും യാതൊരുവിധ വിട്ടുവീഴ്ച്ചയുമില്ല. വിനയമാണെങ്കില്‍ പറയുകയും വേണ്ട. 

ഇത്രയെല്ലാം പോരെ സുന്ദരിമാരായ ആരാധികമാരുടെ മനസ്സ് കീഴ്‌പ്പെടുത്താന്‍. സ്ത്രീകള്‍ക്കിടയില്‍ അക്ഷയ് കുമാറിനെപ്പോലെ ബഹുമാനം പിടിച്ചു പറ്റുന്ന അപൂര്‍വ നടന്‍മാരേയുള്ളൂ എന്നതാണ് വാസ്തവം. അതുപോലെ തന്നെയാണ് ആരാധകന്‍മാരെ, സ്ത്രീകള്‍ ആണെങ്കിലും പുരുഷന്‍മാരാണെങ്കിലും, അക്ഷയ് കുമാര്‍ ട്രീറ്റ് ചെയ്യുന്ന രീതി. 

ആരാധകരെ ഇത്രയധികം ബഹുമാനിക്കുന്ന നടന്‍മാരെ ചുരുക്കം മാത്രമേ സിനിമാ ലോകത്ത് കാണാനാകൂയെന്നാണ് അക്കിയെ അടുത്തറിയുന്നവര്‍ പറയുക. ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നതും ഇത്തരത്തില്‍ ആരാധകരോടുള്ള അക്കിയുടെ സ്‌നേഹവുമായി ബന്ധപ്പെട്ട കാര്യമാണ്. 

അക്ഷയ് കുമാറിന്റെ ഒരു കടുത്ത ഫാന്‍ അടുത്തിടെ ഒരു കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 1995ല്‍, അതായത് 22 വര്‍ഷം മുമ്പ് അക്ഷയ് കുമാര്‍ ആ ആരാധികയ്ക്ക് ഒരു കത്തിന് എഴുതിയ മറുപടിയാണത്. 

ഇങ്ങനായിരുന്നു വൈശാലി ഭൂട്ടാനി എന്ന ആരാധികയുടെ ട്വീറ്റ്, പ്രിയ അക്ഷയ് കുമാര്‍. ഞാന്‍ താങ്കള്‍ക്ക് 1995ല്‍ ഒരു കത്തെഴുതി. നിങ്ങള്‍ അതിന് മറുപടി അയച്ചു. ലെറ്ററുകള്‍ മുതല്‍ ട്വീറ്റുകള്‍ വരെ. ഒരു നല്ല ആശയവിനിമയത്തിന്റെ പരിണാമമായിരുന്നു അത്. 

ഇപ്പോള്‍ നെതര്‍ലന്‍ഡ്‌സില്‍ സ്ഥിരതാമസമാക്കിയ വൈശാലി അക്ഷയ് കുമാറിന്റെ കടുത്ത ഫാന്‍ ആണ്. 22 വര്‍ഷമായി വൈശാലി ആ കത്ത് നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്. ട്വീറ്റ് കണ്ട അക്ഷയ് മറുപടിയും നല്‍കി. 

ഫാന്‍ മെയ്‌ലുകളുടെ ആ ഗുഡ് ഓള്‍ഡ് ഡെയ്‌സ് ഓര്‍ത്തുപോകുന്നു. സ്‌നേഹവും പ്രാര്‍ത്ഥനയും മാത്രം. ഇതായിരുന്നു അക്കിയുടെ ട്വീറ്റ്. 

ഇതായിരുന്നു അക്ഷയ് കുമാര്‍ വൈശാലിക്ക് തന്റെ കൈപ്പടയില്‍ എഴുതിയ കത്തിലെ മറുപടി: 

പ്രിയ സുഹൃത്തേ,

താങ്കളുടെ കത്തിനും അഭിനന്ദനത്തിനും ഒരുപാട് നന്ദി. താങ്കളെപ്പോലുള്ള അഭ്യുദയകാംക്ഷികളുടെ നല്ല വാക്കുകള്‍ തീര്‍ച്ചയായും കൂടുതല്‍ മികവുറ്റ പ്രകടനം നടത്താന്‍ എനിക്ക് ശക്തി തരും. എന്റെ പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍ ഇവയാണ്....സബ്‌സെ ബഡാ ഖില്ലാഡി, ബാസു, അംഗാരെ, സുല്‍മി, ലക്ഷാര, മേരെ ബിവി കാ ജവാബ് നഹി, തൂ ചോര്‍ മേന്‍ സിപാഹി, കീമത്, അക്ഷയ്, വിദ്രോഹി, സപൂത്.... 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :