കുഞ്ഞിരാമായണത്തിനുശേഷം ഗുസ്തി പ്രമേയമാക്കി ബേസില്‍ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം ഗുസ്തിവണ്ടിയും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റേഡിയോ മാംഗോയുമായി സഹകരിച്ച് പുറത്തിറക്കിയ ഗുസ്തി വണ്ടിയുടെ ഫ്ളാഗ് ഒാഫ് കൊച്ചിയില്‍ നടന്നു
ഗുസ്തിവണ്ടി സഞ്ചരിക്കുന്ന വഴികളിലെല്ലാം പ്രേക്ഷകര്‍ക്കായി രസകരമായ മല്‍സരങ്ങള്‍കൂടി അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്. പത്തുദിവസം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഗുസ്തിവണ്ടി ഒാടിയെത്തും. നാട്ടിലെങ്ങും അതു പാട്ടാക്കാന്‍ റേഡിയോ മാംഗോയും. ഗോദ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥമാണ് ലുലുമാളില്‍ പരിപാടി സംഘടിപ്പിച്ചത്. സിനിമയുടെ അനുഭവം പങ്കുവയ്ച്ച് നടന് ടൊവിനോ തോമസ്.
ഇതിനിടയില്‍ സംവിധായകന് ബേസില്‍ ജോസഫുമായി ഗുസ്തിപിടിക്കാനും ടൊവിനോ തയാറായി. സംവിധായകന് ബേസില്‍ ജോസഫ് , നിര്‍മാതാവ് മുകേഷ് ആര് . മെഹ്ത്ത തുടങ്ങി അണിയറപ്രവര്ത്തകര്ക്കുപുറമെ സിനിമയില്‍ ടൊവിനൊ തോമസ് ഉള്‍പ്പടെയുള്ളവരെ ഗുസ്തി പരിശീലിപ്പിച്ച മുന്‍ ഗാട്ടാ ഗുസ്തി ചാംപ്യന്‍ ടി.െജ.ജോര്‍ജും പരിപാടിയില്‍ സംബന്ധിച്ചു.