രമ്യാകൃഷ്ണന്റെ പുതിയ ചിത്രം മാതംഗി റിലീസിനൊരുങ്ങുന്നു. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്. കണ്ണന്‍താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടത്തിന്റെ തെലുങ്ക് പതിപ്പാണ് മാതംഗി. അറുനൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഹൊറര്ചിത്രത്തില്സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് ജയറാം എത്തുന്നത്. സുധീര്‍കരമന, എസ്.പി. ശ്രീകുമാര്‍, പാഷാണം ഷാജി, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ശ്രീനിവാസ് വിഷ്വൽസിന്റെ ബാനറില്വിനയകൃഷ്ണനാണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ഒരുക്കിയിരിക്കുന്നു. ഓംപുരി അവസാനം അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങുന്ന രമ്യയുടെ ചിത്രമാണ് മാതംഗി. ശിവഗാമി രമ്യയ്ക്ക് പടയപ്പയിലെ നീലാംബരിക്കു ശേഷം കിട്ടി കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു. മഹിഷ്മതിയെ ഉള്ളം കയ്യിൽ കാത്തുസൂക്ഷിക്കുന്ന രാജമാതാവിന്റെ മുഖത്തെ ഗാംഭീര്യവും തീക്ഷ്ണതയുമെല്ലാം രമ്യ അതേപടി പകർത്തിയപ്പോൾ ശിവഗാമി, നായകനായ ബാഹുബലിക്കൊപ്പം നിൽക്കുന്നതായി.