തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ദുല്‍ഖര്‍ സല്മാന് ചിത്രത്തിന് ആദ്യ വാര കളക്ഷനില്‍ മികച്ച നേട്ടം. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയോട് പോരാടിയാണ് സി.ഐ.എ വിജയ കുതിപ്പ് നടത്തിയത്. 13 കോടിയാണ് സിനിമ ഇതിനകം സ്വന്തമാക്കിയത്. ആദ്യ ദിനം തന്നെ മുന്ന് കോടി സി.ഐ.എ സ്വന്തമാക്കിയാണ് അനൗദോഗിക കണക്കുകള്‍. തുടര്‍ന്നുള്ള ദിവസങ്ങളിലും സിനിമയ്ക്ക് ഈ നേട്ടം തുടരനായി. ആറ് ദിവസം പിന്നിടുമ്പോള്‍ 13 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബ പശ്ചാത്തലത്തിൽ ശക്തമായ പ്രണയകഥയാണ് സി.ഐ.എ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം കാര്‍ത്തിക മുരളീധരന്, സിദ്ധിഖ്, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായത്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. അമല്‍ നീരദാണ് സിനിമയുടെ സംവിധായകന്.