പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ബാഹുബലിയുടെ രണ്ടാംഭാഗത്തിന് വന്‍ വരവേല്പ്. സിനിമ റിലീസ് ചെയ്ത കേരളത്തിലെ 290 തിയറ്ററുകളിലും പുലര്‍ച്ചെ മുതല്‍ ആരാധകരുടെ നീണ്ട ക്യൂവായിരുന്നു. തിയറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ചില മള്‍ട്ടിപ്ളക്സുകളില്‍ ചിത്രത്തിന്റെ റിലീസിങ് വൈകുകയാണ്.
അത്യുഗ്രം അതിഗംഭീരം. സിനിമ കണ്ടിറങ്ങിയ പലര്‍ക്കും വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്നതൊന്നുമായിരുന്നില്ല ചര്‍ച്ചാവിഷയം. രാജമൗലിയുടെ സംവിധാനവും സാങ്കേതികമികവും താരങ്ങളുടെ പ്രകടനവും അങ്ങനെ ഒാരോന്നും എണ്ണിപ്പറഞ്ഞ് അഭിനന്ദിച്ചായിരുന്നു പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടത്. ഒപ്പം ആദ്യ ചിത്രത്തിന്റെ കലക്ഷന്‍ റെക്കോര്‍ഡ് രണ്ടാം ഭാഗം ഭേദിക്കുമെന്ന പ്രവചനവും നടത്തി ചിലര്‍.
കൊച്ചിയിലും കോഴിക്കോട്ടും മാത്രമല്ല. തിരുവനന്തപുരത്തും തൃശൂരുമെല്ലാം സിനിമ കാണാനെത്തിയത് ആയിരങ്ങളായിരുന്നു. കണ്ടവര്‍ നല്കിയ മൗത്ത് പബ്ളിസിറ്റിയില്‍ പിടിവിട്ട് ടിക്കറ്റ് കിട്ടാത്തവര്‍ അടുത്ത ഷോയ്ക്കായുള്ള കാത്തിരിപ്പിലാണ്.