E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ബാഹുബലിയിലെ ചുരുളഴിയാത്ത ആറു രഹസ്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bahuibali-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞ രണ്ടുവർഷമായി പ്രേക്ഷകർ ചോദിച്ചുകൊണ്ടേയിരുന്ന ചോദ്യത്തിന് തിരശീല വീഴുകയാണ്. കട്ടപ്പ എന്തിന് ബാഹുബലിെയ കൊന്നു? പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയായിരുന്നു ബാഹുബലി ആദ്യഭാഗം സംവിധായകൻ രാജമൗലി അവസാനിപ്പിച്ചത്. ഈ ക്ലൈമാക്സ് തന്നെയാണ് സിനിമയുടെ അടുത്തഭാഗത്തിന്റെ കാത്തിരിപ്പിനായി ആരാധകരെ ആകർഷിച്ച ഘടകവും. 

കുട്ടിക്കാലം മുതൽ ഒരു ഗുരുവിനെപ്പോലെ ഒപ്പമുണ്ടായിരുന്ന രാജാവിന്റെ അംഗപരിരക്ഷകനായ കട്ടപ്പ തന്നെയാണ് അമരേന്ദ്ര ബാഹുബലിയെ പുറകിൽ നിന്നും കുത്തിയത്. ആരു പറഞ്ഞിട്ടാകും കട്ടപ്പ അത് ചെയ്തിട്ടുണ്ടാകുക? എന്നാൽ ഇതുമാത്രമല്ല ബാഹുബലിയിലെ ചുരുളഴിയാത്ത ചോദ്യങ്ങള്‍. പ്രധാനപ്പെട്ടതും ഇനിയും വെളിപ്പെടുത്തേണ്ടതുമായ നിരവധി ചോദ്യങ്ങൾ ബാഹുബലിയുടെ ആദ്യഭാഗത്ത് ഒളിഞ്ഞുകിടപ്പുണ്ട്. 

അതിൽ പ്രധാനപ്പെട്ട ആറുചോദ്യങ്ങൾ ഇവയാണ്

 

1) ശിവഗാമി ചെയ്ത പാപം

sivagami

ആദ്യ ഭാഗത്തിൽ ശത്രുക്കളിൽ നിന്നും ശിവഡുവിനെ രക്ഷിക്കാൻ രഹസ്യഗുഹയിലൂടെയാണ് ശിവഗാമി കടന്നു വരുന്നത്. മാത്രമല്ല ബാഹുബലിയുടെ മകനെ രക്ഷിക്കാൻ അവർ സ്വന്തം ജീവൻ ബലികഴിക്കുകയായിരുന്നു. ജീവൻ വെടിയുന്നതിന് മുമ്പ് ചെയ്തു കൂട്ടിയ പാപങ്ങൾക്ക് തന്റെ ജീവനെടുത്ത് കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്ന് ശിവനോട് പ്രാർഥിക്കുന്നുണ്ട്. എന്തായിരിക്കും ശിവഗാമി ചെയ്ത പാപം? 

2) അമരേന്ദ്ര ബാഹുബലി യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ടോ?

kattappa-1

തുറങ്കലിൽപ്പെട്ട ദേവസേനയെ ശല്യപ്പെടുത്തുകയാണ് ഭല്ലാലദേവയുടെ പ്രധാനപണി. 20 വർഷമായി ദേവസേനയെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ഈ മഹിഷ്മതിയിൽ നമ്മൾ രണ്ടുമല്ലാതെ മറ്റാരും ബാഹുബലിയെ ഓർക്കുന്നില്ലെന്നും ഭല്ലാലദേവ ദേവസേനയോട് പറയുന്നുണ്ട്. മാത്രമല്ല ഇനിയൊരു പ്രാവിശ്യം കൂടി ബാഹുബലിയെ കണ്ടാൽ സ്വന്തം കൈകൾ കൊണ്ടു വീണ്ടും കൊല്ലണമെന്നും ഭല്ലാലദേവ പറയുന്നു. 

അപ്പോൾ ആദ്യ പരിശ്രമത്തിൽ ബാഹുബലി മരിച്ചിട്ടല്ല. ഇതുകൂടാതെ ബാഹുബലി ജീവിച്ചിരിപ്പുണ്ടെന്ന് ഭല്ലാലദേവ ഇപ്പോഴും വിശ്വസിക്കുന്നതിന് തെളിവായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയത്ത് ഭല്ലാലദേവയുടെ മുഖത്ത് കണ്ട ആകുലത.

3) ആരാണ് ഭല്ലാലദേവന്റെ ഭാര്യ

badhra

മഹിഷ്മതിയിൽ എത്തുന്ന മഹേന്ദ്രബാഹുബലി (ശിവഡു) യെ പിടികൂടാൻ കട്ടപ്പയ്ക്കൊപ്പം പോകുന്ന രാജകുമാരൻ ഭദ്ര, ഭല്ലാലദേവയുടെ മകനാണ്. എന്നാൽ അതിനിടെ ശിവഡുവിന്റെ ൈകകളാൽ ഭദ്ര കൊല്ലപ്പെടുകയും െചയ്യുന്നു. അപ്പോൾ ആരാണ് ഭദ്രയുടെ അമ്മ? ആ കഥാപാത്രത്തെ ആദ്യ ഭാഗത്തിൽ അവതരിപ്പിച്ചിട്ടില്ല.

4) സ്വന്തം ഭാര്യയായ ശിവഗാമിയെ കൊല്ലാന്‍ ബിജ്ജലദേവ തീരുമാനിച്ചതെന്തിന്? 

nasar

നാസർ അവതരിപ്പിച്ച ബിജ്ജലദേവയും ബാഹുബലിയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രൊമൊ വിഡിയോയിൽ മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തുന്നു. ശിവഗാമിയെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നത് ബിജ്ജലദേവയാണ്. പക്ഷേ എന്തിനാണ് ശിവഗാമിയെ കൊല്ലാൻ തീരുമാനിക്കുന്നത്.

5) അവന്തികയും കൂട്ടരും

Tamannaah

ഭല്ലാലദേവനിൽ നിന്നും തടവിലാക്കപ്പെട്ട ദേവസേനയെ രക്ഷിക്കാൻ ശ്രമിക്കുന്നവരാണ് അവന്തികയും സംഘവും. സ്വന്തം ജീവൻ തന്നെ ബലിനൽകിയാണ് അവർ ദേവസേനയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ചാവേർപ്പട പോലെ പ്രവർത്തിക്കുന്ന ഇവരും ദേവസേനയും തമ്മിലുള്ള ബന്ധമെന്ത്? 

6) ഭല്ലാലദേവയുടെ ചതി അമരേന്ദ്ര ബാഹുബലി തിരിച്ചറിയുമോ?

ഏത് ചതിയിലൂടെയും മഹിഷ്മതിയിലെ രാജാവാകാൻ ശ്രമിക്കുന്ന ആളാണ് ഭല്ലാലദേവ. ബാഹുബലി മരിച്ചുകാണാനാണ് ഭല്ലാലദേവയുടെ ആഗ്രഹം. ആദ്യഭാഗത്തിൽ തന്നെ ബാഹുബലിെയ കൊല്ലാന്‍ അയാൾ ശ്രമിക്കുന്നുമുണ്ട്. 

ഭല്ലാലദേവ കാരണമാണ് കട്ടപ്പ ഈ പാതകം ചെയ്തതെങ്കിൽ അത് ബാഹുബലി അറിഞ്ഞിട്ടുണ്ടാകുമോ?  ഭല്ലാലദേവയുടെ ക്രൂരസ്വഭാവം അറിയാതെയാകുമോ ബാഹുബലി മരിച്ചിട്ടുണ്ടാകുക? ഇനി ബാഹുബലി മരിച്ചിട്ടില്ലെങ്കിൽ ഭല്ലാലദേവനോടുള്ള പ്രതികാരത്തിനായി തിരികെയെത്തുമോ?

കൂടുതൽ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :